നമ്മുടെ എല്ലാവരുടെയും വീട്ടിലെ പ്രധാന പ്രശ്നമാണ് മാറാല. കുറച്ചുദിവസം വൃത്തിയാക്കിയില്ലെങ്കിൽ വീടാകെ മാറാല പിടിച്ചു ചിലന്തിവലകൾ കൂടുകൂട്ടി വൃത്തികേടായി മാറിയിട്ടുണ്ടാവും. മാറാല പൂർണ്ണമായും മാറ്റി കളയാനും ചിലന്തികളെ ഓടിക്കാനും ആയി നല്ല ടിപ്പുകൾ ഈ വീഡിയോയിൽ പറയുന്നു. നമ്മുടെ വീട് ക്ലീൻ ചെയ്യുന്നതിന് മുൻപായി വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ മേൽ ഏതെങ്കിലും പഴയ തുണികൾ ഇടേണ്ടതുണ്ട്.
അല്ലെങ്കിൽ അവിൽ ആകെ മാറാല പിടിച്ചു ഒന്നുകൂടി വൃത്തിയാക്കേണ്ട അവസ്ഥ ഉണ്ടാവും. ഏറ്റവും കൂടുതലായി പൊടി ഉണ്ടാവുക ജനാലകളിലാണ് അതുകൊണ്ടുതന്നെ നമ്മൾ തുടങ്ങേണ്ടതും ആ ഭാഗങ്ങളിൽ നിന്നാണ്. ഫാനിൽ ധാരാളം പൊടികൾ ഉണ്ടാവുക സ്ഥിരമായി കാണുന്ന ഒന്നാണ്. എന്നാൽ അവ കളയുന്നതിനായി ഒരു പഴയ പില്ലോ കവർ എടുക്കുക അതിനകത്തെക്കായി, ഫാനിന്റെ ലീഫ് കടത്തിവെച്ചു കൊടുക്കുക.
അതിനുള്ളിലൂടെ കവർ വലിച്ചെടുക്കുന്ന സമയത്ത് ഫാനിന്റെ ലീഫിൽ ഉള്ള പൊടികളെല്ലാം മാറിക്കിട്ടും. പില്ലോ കവർ ഒരു വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. മാറാല കളയുന്നതിനായി നമ്മൾ ചെയ്യേണ്ടത് ഇതാണ്. ആദ്യമായി ഉള്ളിലുള്ള മാറാല കളയേണ്ടതുണ്ട്. ഒരു ബക്കറ്റിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് നാരങ്ങ പിഴിഞ്ഞു കൊടുക്കുക.
കർപ്പൂരം പൊടിച്ച് അതിലേക്ക് ചേർത്തു കൊടുക്കുക. കർപ്പൂരത്തിന്റെ മണം പല്ലികൾക്കും പാറ്റകൾക്കും ഉറുമ്പുകൾക്കും അല്ല ഇഷ്ടമല്ലാത്തതാണ്. വിനാഗിരി മൂന്ന് സ്പൂൺ അതിലേക്ക് ഒഴിച്ച് കൊടുക്കണം. മോപ്പ് അതിലേക്ക് മുക്കി പിഴിഞ്ഞെടുക്കുക മാറാല വരുന്ന ഭാഗങ്ങളിൽ തുടച്ചു കൊടുക്കണം. ചെറിയ നനവോടുകൂടി മാത്രമേ തുടയ്ക്കാൻ പാടുള്ളൂ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.