മീൻ കറിവെച്ചും പൊരിച്ചും കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മീൻ നന്നാക്കി എടുക്കുവാൻ മടിയാകും. വളരെ എളുപ്പത്തിൽ കത്തിയില്ലാതെ എത്ര കിലോ മീൻ വേണമെങ്കിലും ക്ലീൻ ചെയ്ത് എടുക്കുവാൻ ഇനി മിനിറ്റുകൾ മാത്രം മതി. അത് എങ്ങനെയാണ് എന്നാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. വളരെ എളുപ്പത്തിൽ എല്ലാവിധ മീനുകളും ക്ലീൻ ചെയ്ത് എടുക്കുവാൻ ആയി സാധിക്കും.
ഇതുകൂടാതെ മത്തി ക്ലീൻ ചെയ്യുന്ന സമയത്ത് വീട് മുഴുവനും അതിന്‍റെ മണം ഉണ്ടാവാറുണ്ട്. എന്നാൽ അതിനെല്ലാം ഉള്ള ടിപ്പുകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മീനിന്റെ ചിതമ്പൽ കളയുന്നതിനായി സ്റ്റീലിന്റെ കുറച്ച് സോഫ്റ്റ് ആയ സ്ക്രബർ ഉപയോഗിക്കുക. അത് ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുത്താൽ തന്നെ മീനിലെ ചിദംബൽ പൂർണ്ണമായും കളയാൻ സാധിക്കും.
മീന് കുറച്ചുനേരം വെള്ളത്തിൽ ഇട്ടതിനു ശേഷം ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ വേഗത്തിൽ ചിതമ്പൽ ഇളകി വരും. കരിമീനിൽ ഉള്ള കറുത്ത പാടുകൾ കളയുവാൻ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാൽ അതിനുള്ള നല്ല രണ്ടു വഴികളാണ് പറയുന്നത്. കുറച്ചു വെള്ളം എടുത്ത് അതിലേക്ക് ഒരു ചെറിയ കഷണം വാളംപുളി കുതിരാനായി വയ്ക്കുക. അതിൻറെ വെള്ളം കലത്തിലേക്ക് ഒഴിച്ച് അതിലേക്ക് മീൻ ഇടുക.
5 മിനിറ്റിന് ശേഷം വെറുതെ ഒന്ന് നഖം കൊണ്ട് തൊടുമ്പോൾ തന്നെ അതിൻറെ കറുത്ത തൊലി പൂർണ്ണമായും ഇളകിപ്പോരും. കരിമീൻ നല്ല വെള്ളി കിണ്ണം പോലെ ലഭിക്കും. മറ്റൊരു വഴി കരിമീനിലേക്ക് ചെറുനാരങ്ങയുടെ നീര് പുരട്ടി കൊടുക്കുക. വളരെ വേഗത്തിൽ തന്നെ അതിൻറെ കറുത്ത തൊലികൾ ഇളകി പോരും. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.