എത്ര കരിമ്പൻപുള്ളികൾ ഉള്ള തുണികൾ ആണെങ്കിലും പുതു പുത്തൻ ആക്കി മാറ്റാൻ ഈ ലിക്വിഡ് മതി…

നമ്മുടെ വീടുകളിൽ കരിമ്പൻ പുള്ളികൾ ഇല്ലാത്ത ഒരു വസ്ത്രം എങ്കിലും ഇല്ലാതിരിക്കുകയില്ല. സ്ഥിരമായി ഉപയോഗിക്കുന്ന തോർത്തുകളിലും ടവലുകളിലും കുട്ടികളുടെ യൂണിഫോമുകളിലും എല്ലാം വളരെ വേഗത്തിൽ തന്നെ കരിമ്പൻ പുള്ളികൾ വരാറുണ്ട്. ഇവ വരാതിരിക്കുവാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. എന്നാൽ അത്തരത്തിൽ കരിമ്പൻ പുള്ളികൾ വന്ന തുണികൾ ഉപേക്ഷിക്കേണ്ട ആവശ്യമില്ല.

അത് പൂർണമായും മാറ്റിയെടുക്കുവാനും പുതു പുത്തൻ ആക്കി മാറ്റുവാനും നല്ലൊരു ഐഡിയ ഉണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. എത്ര പഴകിയ കരിമ്പൻപുളികൾ ഉള്ള വസ്ത്രം ആണെങ്കിലും വേഗത്തിൽ തന്നെ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഒരു ബെയ്സിനോ അല്ലെങ്കിൽ ബക്കറ്റോ ഇതിനായി എടുക്കാവുന്നതാണ്. നമ്മൾ ക്ലീൻ ചെയ്യുന്ന വസ്ത്രം മുങ്ങുന്ന രീതിയിലുള്ള വെള്ളം അതിൽ എടുക്കുക.

അതിലേക്ക് ലിക്വിഡ് ഫോമിലുള്ള ക്ലോറക്സ് ഒഴിച്ചു കൊടുക്കുക. ക്ലോറക്സിന്റെ പൗഡർ ആണെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. കരിമ്പൻ കുത്തിയ ഡ്രസ്സ് ആ വെള്ളത്തിൽ നല്ലവണ്ണം മുക്കി വയ്ക്കുക. രണ്ടു മണിക്കൂർ എങ്കിലും വസ്ത്രം അതിൽ നല്ലവണ്ണം മുങ്ങിയിരിക്കണം. കൂടുതൽ കരിമ്പൻ പുള്ളികൾ ഉള്ള വസ്ത്രങ്ങൾ ആണെങ്കിൽ കൂടുതൽ സമയം വെള്ളത്തിൽ മുക്കി വയ്ക്കേണ്ടതാണ്.

അതിനുശേഷം അവസ്ഥ സാധാരണ നമ്മൾ കഴുകുന്ന രീതിയിൽ കഴുകിയെടുക്കുക. ക്ലോറക്സിന്റെ സ്മെല്ല് പോകുന്നത് വരെ നല്ലവണ്ണം സോപ്പുപൊടിയിട്ട് കഴുകിയെടുക്കുക. എല്ലാ അഴുക്കുകളും പോയി നല്ല പുതിയത് പോലെ ആയി മാറും. തുണി വെയിലത്തിട്ട് നല്ലപോലെ ഉണക്കിയെടുക്കുക കൂടി വേണം. കരിമ്പൻ പുള്ളികൾ വരാതിരിക്കുവാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.