എല്ലാ ആഴ്ചകളിലും വീട് മാറാല തട്ടേണ്ടത് നിർബന്ധമായു മാറിയിരിക്കുന്നു. ഒരു മാസത്തോളം മാറാല തട്ടാതിരുന്നാൽ വീട് ആകെ പൊടിപിടിച്ച് ചിലന്തികൾ വല വിരിച്ച് ആകെ വൃത്തികേടായി മാറിയിരിക്കും. എന്നാൽ ഈ പ്രശ്നമുണ്ടാവാതിരിക്കാൻ ഉള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിൽ പറയുന്നത്. വീട്ടിൽ പൊടിപട്ടുന്നത് മാറാലട്ടുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. വീട്ടമ്മമാരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നം തന്നെയാണ്.
ജോലിക്ക് പോകുന്നവർ ആണെങ്കിൽ എല്ലാ ആഴ്ചയും മാറാല തട്ടി വീട് വൃത്തിയാക്കുവാൻ കഴിഞ്ഞെന്നാ വരില്ല. മാസത്തിൽ ഒരു തവണയോ രണ്ടു മാസത്തിൽ ഒരു തവണയോ ചെയ്യുവാൻ മാത്രമേ സാധിക്കുകയുള്ളൂ. വീട് മാറാല പിടിക്കാതെ ചിലന്തിവല ഇല്ലാതെ വൃത്തിയായി ഇരിക്കുന്നതിന് ഒരു കിടിലൻ ടെക്നിക് ഉണ്ട്. അതെന്താണെന്ന് എങ്ങനെ ചെയ്യണമെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്.
നിരവധി ഗുണങ്ങളുള്ള ഒരു പദാർത്ഥമാണ് സോഡാപ്പൊടി അഥവാ സോഡിയം ബൈകാർബണേറ്റ്. പല ആവശ്യങ്ങൾക്കായി ഈ പദാർത്ഥം ഉപയോഗിക്കാവുന്നതാണ് അതുകൊണ്ട് തന്നെ മിക്ക വീടുകളിലും സോഡാപ്പൊടി ഉണ്ടാവും. എട്ടുകാലി, പല്ലി എന്നിവയെ തുരത്താനും ഈ വഴി ഉപയോഗിക്കാം. ഒരു സ്പ്രേ ബോട്ടിൽ എടുത്ത് അതിലേക്ക് അല്പം സോഡാപ്പൊടി കുറച്ചു വെള്ളവും കൂടി ചേർത്ത് ലായനി ആക്കി മാറ്റുക.
ഇത് മാറാല കൂടുതലായി വരുന്ന ഭാഗങ്ങളിലും ചിലന്തി വലകൾ ഉള്ള ഭാഗങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് കൂടാതെ പുൽത്തൈലത്തിലേക്ക് അല്പം വെള്ളവും കൂടി ചേർത്ത് സ്പ്രേ ബോട്ടിൽ ആക്കി ഈ ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും ഗുണം ചെയ്യും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.