എത്ര കരിമ്പൻ പിടിച്ച തുണികളും പുതുപുത്തൻ ആക്കി മാറ്റാൻ ഇതിലും നല്ല എളുപ്പവഴി വേറെയില്ല…

നമ്മുടെ എല്ലാവരുടെയും വീട്ടിൽ കരിമ്പൻ പിടിച്ച ഒരു തുണി എങ്കിലും ഉണ്ടാകും. ദിവസവും ഉപയോഗിക്കുന്ന തുണികൾ കരിമ്പൻ പിടിക്കുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. പ്രത്യേകിച്ചും കുട്ടികളുടെ യൂണിഫോമൊക്കെയാണെങ്കിൽ അത് ദിവസവും ഉപയോഗിക്കുന്നതിലൂടെ പെട്ടെന്ന് തന്നെ കരിമ്പൻ പുള്ളികൾ ഉണ്ടാകുന്നു.

വളരെ ഈസിയായി കരിമ്പൻ പിടിച്ച തുണികൾ വൃത്തിയാക്കുന്നതിനുള്ള നല്ലൊരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. എത്ര പഴകിയ കരിമ്പൻ ആണെങ്കിലും വേഗത്തിൽ തന്നെ വൃത്തിയാക്കുവാനായി സാധിക്കും. ഏകദേശം രണ്ടോ മൂന്നോ മണിക്കൂർ കഴിയുമ്പോഴേക്കും അത്തരത്തിലുള്ള തുണികൾ പുതുപുത്തനായി മാറിയിട്ടുണ്ടാകും.

തുണി മുങ്ങി നിൽക്കുന്ന രീതിയിൽ ഒരു പാത്രത്തിൽ വെള്ളം എടുക്കുക. മുണ്ട് ഷർട്ട് എന്നീ തുണികളിലാണ് വേഗത്തിൽ കരുമ്പൻപുളികൾ ഉണ്ടാവുക. ഒരു പാത്രത്തിലേക്ക് വെള്ളമെടുത്ത് അതിലേക്ക് ക്ലോറക്സ് ലിക്വിഡ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് കരിമ്പൻ പിടിച്ച തുണികൾ മുക്കി കൊടുക്കുക. കയ്യിൽ ഒരു ഗ്ലൗസ് ഇട്ടു വേണം ഇത് ചെയ്യുവാൻ. ക്ലോറക്സ് ആയതുകൊണ്ട് തന്നെ കയ്യിൽ ഗ്ലൗസ് ഇടാതെ ചെയ്താൽ കയ്യിൽ ഇൻഫെക്ഷൻ ഉണ്ടാകും .

കരിമ്പൻ കൂടുതലുള്ള തുണികൾ ആണെങ്കിൽ കൂടുതൽ സമയം വെള്ളത്തിൽ മുക്കി വയ്ക്കേണ്ടതായി വരുന്നു. കുറച്ചു തരുവൻ കുത്തിയ തുണികൾ ആണെങ്കിൽ കുറച്ചു സമയം മുക്കിവച്ചതിനുശേഷം സാധാരണ രീതിയിൽ അലക്കിയെടുക്കുക. ഈയൊരു രീതി ചെയ്യുന്നതിലൂടെ എത്ര കരിമ്പൻ പിടിച്ച തുണികളും പുതു പുത്തൻ ആക്കി മാറ്റാൻ സാധിക്കും. ഉറപ്പായും റിസൾട്ട് ലഭിക്കുന്ന ഈ രീതിയിൽ ആർക്കുവേണമെങ്കിലും ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.