പ്രായമാകുന്നതിന്റെ ലക്ഷണമാണ് മുടിയിലെ നര എന്നാൽ ഇന്ന് 30 വയസ്സ് കഴിഞ്ഞ ഉടൻതന്നെ പലരുടെയും മുടി നരച്ചു തുടങ്ങുന്നു. ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഈ പ്രശ്നം വ്യാപകമായി കാണപ്പെടുന്നു. മുടി നരയ്ക്കുന്നതിന്റെ കാരണങ്ങൾ പലതാണ് ജീവിതശൈലി, പാരമ്പര്യം, പോഷകക്കുറവ്. ഒരു പ്രാവശ്യം മുടി നരച്ചാൽ പിന്നെ ഒരിക്കലും അത് കറക്കില്ല എന്നാണ് പലരുടെയും വിശ്വാസം.
എന്നാൽ ചില വിട്ടു പൊടിക്കൈകൾ ഉപയോഗിച്ച് മുടി കറുപ്പിക്കാൻ സാധിക്കും. അതിന് ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് കരിഞ്ചീരകം. മുടിയുടെ ആരോഗ്യം നിലനിർത്താനും നീളത്തിൽ വളരാനും നല്ല കറുപ്പ് നിറം ലഭിക്കുന്നതിനും കരിഞ്ചീരകം സഹായിക്കുന്നു. ഒരു ബൗളിൽ അല്പം വെളിച്ചെണ്ണയോ നല്ലെണ്ണയോ എടുക്കുക അതിലേക്ക് കുറച്ച് കരിഞ്ചീരകം ചേർത്തു കൊടുക്കണം.
ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇതിലേക്ക് ഇട്ടു കൊടുക്കുക. അടുത്തതായി ഹെന്ന പൊടിയാണ് ആവശ്യമായിട്ടുള്ളത്. മുടിയുടെ നീളത്തിനനുസരിച്ച് ഹെന്ന പൊടിയും അതിലേക്ക് ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു ഏഴു ദിവസം അനങ്ങാതെ സൂക്ഷിക്കേണ്ടതുണ്ട് എട്ടാമത്തെ ദിവസം ഇത് മുടിയിഴകളിൽ നന്നായി തേച്ചുപിടിപ്പിക്കുക.
വളരെ ഫലപ്രദമായ ഒരു രീതിയാണ് മുടി കറുക്കാനും, നീളത്തിൽ വളരാനും, മുടികൊഴിച്ചിൽ പൂർണമായി അകറ്റാനും ഈ വിദ്യ ഉപയോഗിക്കാം. പ്രകൃതിദത്തമായ ഈ ഘടകങ്ങൾ മുടിയുടെ ആരോഗ്യത്തിന് യാതൊരു ദോഷവും ഉണ്ടാക്കുകയില്ല. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇത് ചെയ്താൽ നല്ല ഫലം ഉണ്ടാവും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.