ഇനി എത്ര വലിയ വീടും ഒറ്റയ്ക്ക് വൃത്തിയാക്കാം, ഈ ഒരു കാര്യം അറിഞ്ഞാൽ മതി…

വീട് വൃത്തിയാക്കേണ്ടത് വീട്ടമ്മമാർ ആണ് എന്നാണ് എല്ലാവരും പൊതുവായി കരുതുന്നത്. എന്നാൽ വീട്ടിലുള്ള ആർക്കുവേണമെങ്കിലും വീട് വൃത്തിയാക്കി സൂക്ഷിക്കാവുന്നതാണ്. വീട്ടിൽ മാറാല പിടിക്കുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്, എന്നാൽ ഇനി ഇത് ആലോചിച്ച് ആരും വിഷമിക്കേണ്ട .വീട് എളുപ്പത്തിൽ വൃത്തിയാക്കാനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിൽ പറയുന്നത്.

പ്ലാസ്റ്റിക്കിന്റെ മൂന്ന് വലിയ കുപ്പികൾ എടുക്കുക, അതിൻറെ അടിഭാഗം ചെറുതായി മുറിച്ചു കൊടുക്കണം. കുപ്പിയുടെ താഴെ നിന്ന് മുകളിലേക്ക് കട്ട് ചെയ്ത് എടുക്കുക, കുപ്പി മുഴുവനായും ഇതുപോലെ ചെറിയ പീസുകൾ ആയി കട്ട് ചെയ്യേണ്ടതുണ്ട്. രണ്ടു കുപ്പികളുടെ മുകൾഭാഗം മുറിച്ചു മാറ്റേണ്ടതുണ്ട്. പിന്നീട് ഇതിനായി ആവശ്യമായിട്ടുള്ളത് ഇത് ഒട്ടിക്കാനുള്ള പശയാണ്. ഈ രണ്ട് കുപ്പികളും മേൽഭാഗം ഉള്ള മൂന്നാമത്തെ കുപ്പിയുമായി ഒട്ടിച്ച് എടുക്കേണ്ടതുണ്ട്.

അതിനുശേഷം ഒരു മരത്തിൻറെ കോലോ സ്റ്റീലിന്റെ കോലോ ഉപയോഗിച്ച് ഇത് മാറാല തട്ടാനുള്ള കോലാക്കി മാറ്റാവുന്നതാണ്. രണ്ടു കുപ്പികൾക്ക് പകരം മൂന്നു കുപ്പികൾ ഉപയോഗിച്ച് തന്നെ ഇത് തയ്യാറാക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ മാറാല കോൽ ഉപയോഗിച്ച് വീട് മുഴുവനായും വൃത്തിയാക്കാൻ സാധിക്കും. നമ്മൾ കടയിൽ നിന്ന് വാങ്ങിക്കുന്ന മാറാല കോൽ ആണെങ്കിൽ അത് പെട്ടെന്ന് തന്നെ മുഷിയുകയും കഴുകാൻ കഴിയാത്തതുമാണ്.

എന്നാൽ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിക്കുന്ന ഇത് പെട്ടെന്ന് നാശം ആവുകയുമില്ല നമ്മുടെ ഉപയോഗത്തിന് ശേഷം കഴുകി വൃത്തിയാക്കാവുന്നതുമാണ്, എളുപ്പത്തിൽ നാശമാവുകയുമില്ല. വളരെ ഉപകാരപ്രദമായ ഈ ഉൽപ്പന്നം നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.