വീണ്ടും പുത്തൻ ചിത്രങ്ങളുമായി ഹണി!! ചിത്രങ്ങൾ കണ്ട് സന്തോഷത്തിൽ പ്രേക്ഷകർ.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഹണി റോസ് വർഗീസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് താരം ആദ്യമായി മലയാളികൾക്കു മുൻപിൽ എത്തുന്നത്. പിന്നീട് തന്റെ കഴിവ് കൊണ്ടും പ്രയത്നം കൊണ്ടും കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു. ബോയ്ഫ്രണ്ട് എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാനും ഒപ്പം തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും ഹണിക്ക് സാധിച്ചു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങളും ആരാധകർ നിമിഷങ്ങൾക്കുള്ളിൽ ആണ് ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും. ഹണി റോസ് തന്നെയാണ് തന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുന്നത്. മഞ്ജു യൂണി സെക്സ് സലൂൺ & ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് നടി ഹണി റോസ് ചങ്ങനാശേരിയിൽ എത്തുന്നത്.

താരത്തിന്റെ ഒപ്പം തന്നെ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണനും ഈ ആഘോഷവേളയിൽ എത്തിയിരുന്നു. ഒട്ടനേകം ജനങ്ങളാണ് ഹണി റോസിനെയും റോബിനെയും കാണാൻ എത്തിച്ചേർന്നത്. ഹണി റോസിന്റെ ഈ ചിത്രങ്ങളാണ് ആരാധകർ നിമിഷങ്ങൾക്കുള്ളിൽ ഏറ്റെടുത്തത്. ഉദ്ഘാടന ചടങ്ങിൽ വളരെ സുന്ദരി ആയും ഒപ്പം തന്നെ സിമ്പിൾ ആയിട്ടുമാണ് ഹണി എത്തുന്നത്. ഹണിയെയും റോബിനെയും ഒന്നിച്ചൊരു വേദിയിൽ കണ്ടപ്പോൾ മുതൽ ഒരുപാട് ആരവങ്ങളാണ് ഉണ്ടായത്.

വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ എന്ന ത്രില്ലർ സിനിമയാണ് താരത്തിന്റെ പുതിയതായി ഇറങ്ങാൻ പോകുന്നത്. ലാലേട്ടൻ ആണ് ഈ സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ ഈ സിനിമയിലെ ഭാമിനി എന്ന കഥാപാത്രം ബെസ്റ്റ് ആണെന്നും ഏറ്റവും പ്രിയപ്പെട്ടതാണെന്നും ഹണി അറിയിക്കുന്നു. ഒക്ടോബർ 21നാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. ഈ സിനിമയിലൂടെ ഹണിയുടെ ഗംഭീര പ്രകടനം ആകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഈ സിനിമയുടെ റിലീസ് ആകുന്നതിനായ് കാത്തിരിപ്പിലാണ് ആരാധകർ.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

Leave a Reply

Your email address will not be published. Required fields are marked *