പല കാരണങ്ങൾ മൂലമായി വായ് നാറ്റം അനുഭവിക്കുന്നവർ നമ്മുടെ ഇടയിൽ ഒരുപാട് പേരുണ്ടായിരിക്കും. വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമാണ് അത് ശരിയായ രീതിയിൽ മറ്റുള്ളവരോട് സംസാരിക്കാൻ പോലും നമുക്ക് സാധിക്കാതെ വരും പലപ്പോഴും നാണക്കേട് ഉണ്ടാകുന്ന സാഹചര്യങ്ങളും പലർക്കും ഉണ്ടായിരിക്കാം ഇതുപോലെയുള്ള അവസരങ്ങളിൽ നമുക്ക് സ്വന്തമായി തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കും .
അതിനുവേണ്ടി പ്രത്യേകിച്ച് ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ ഒരു ടിപ്പ് മാത്രം ചെയ്താൽ മതി എല്ലാ പ്രശ്നങ്ങളും അതോടെ മാറുന്നതായിരിക്കും .അതിനായി ഒരു ഏലക്കായ മൂന്ന് ഗ്രാമ്പൂ ഒരു ചെറിയ കഷണം കറുവപ്പട്ട എന്നിവ എടുക്കുക അത് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ടു വയ്ക്കുക ശേഷം അടച്ചു വയ്ക്കുക.
ഉറങ്ങുന്നതിനു മുൻപ് ചെയ്തു വയ്ക്കുക പിറ്റേദിവസം അതെടുത്ത് വായിൽ ഒഴിച്ച് ഗാർഗൽ ചെയ്യുക. ഇത് ഒരു മാർഗ്ഗം മറ്റൊരു മാർഗം ഇത് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ചതിനുശേഷം. ആ വെള്ളം ചെറിയ ചൂടോടുകൂടി ഗാർഗൽ ചെയ്യുന്നതും വളരെ നല്ലതാണ്. ഈ വെള്ളം നിങ്ങൾക്ക് കുടിക്കുകയും ചെയ്യാം. രണ്ടാമത്തെ ടിപ്പ് എന്ന് പറയുന്നത്.
ഒരു ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി വിഴിഞ്ഞ നീര് ചേർത്ത് കൊടുക്കുക. അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക ഇപ്പോൾ അത് നന്നായി പതഞ്ഞു വരുന്നത് കാണാം. അതിനുശേഷം വായിൽ ഒഴിച്ച് നല്ലതുപോലെ ഗാർഗിൽ ചെയ്യുകയോ അല്ലെങ്കിൽ കുറച്ചു സമയം വായിൽ പിടിച്ചിരിക്കുകയോ ചെയ്യുക ശേഷം കളയാം. ഈ രണ്ടു മാർഗ്ഗങ്ങൾ എവിടെയെങ്കിലും ഒന്ന് നിങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കും. Credit : grandmother tips