ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും ഒരു മാസ്ക്കെങ്കിലും ഇല്ലാതിരിക്കില്ല. മാസ്ക്ക് ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം. ബാത്റൂമിൽ ഉള്ള ദുർഗന്ധം മാറ്റി സുഗന്ധപൂരിതമാക്കാൻ മാസ്ക് ഉപയോഗിച്ചുകൊണ്ട് എന്തു ചെയ്യാൻ പറ്റും എന്ന് നോക്കാം അതിനായി ആദ്യം തന്നെ മാർക്കിന്റെ വള്ളി കാണുന്ന ഒരു ഭാഗത്ത് കത്രിക ഉപയോഗിച്ചുകൊണ്ട് മുറിച്ചു മാറ്റുക. ഇപ്പോൾ അതൊരു കവർ പോലെ കാണും.
അതിനുശേഷം വീട്ടിൽ നാം ഉപയോഗിക്കുന്ന ചന്ദനത്തിരി എടുക്കുക. ഒരു പേപ്പറിലേക്ക് മാറ്റുക. അതിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം കൂടി പൊടിച്ച് ചേർക്കുക. രണ്ടും കൂടി നന്നായി മിക്സ് ചെയ്യുക. അതിനുശേഷം മാസ്കിന്റെ ഉള്ളിലേക്ക് ഇവ ഇട്ട് കൊടുക്കുക. ശേഷം ആ ഭാഗം നന്നായി മുറുക്കി കെട്ടുക. ഇത് ബാത്റൂമിന്റെ ഉള്ളിൽ എവിടെയെങ്കിലും കുളത്തി ഇടുക. ഇവ രണ്ടും ചേർന്ന് ഉണ്ടാകുന്ന സുഗന്ധം ബാത്റൂമിൽ മുഴുവനും എപ്പോഴും ഉണ്ടായിരിക്കും.
ബാത്റൂം സുഗന്ധപൂരിടം ആക്കുന്നതിനായി ഇനി പുറത്തുനിന്നും സാധനങ്ങൾ വാങ്ങേണ്ടതില്ല. വളരെ കുറഞ്ഞ ചെലവിൽ ഇതുപോലെ വീട്ടിൽ തയ്യാറാക്കി എടുക്കാം. കർപ്പൂരവും ചന്ദനത്തിരിയും വളരെ സുഗന്ധപൂരിതമായ രണ്ടു വസ്തുക്കൾ ആണ്. കുറെ നാളത്തേക്ക് ഇതിന്റെ സുഗന്ധം അതുപോലെ തന്നെ നിലനിൽക്കുന്നതായിരിക്കും.
ബാത്റൂമിൽ മാത്രമല്ല വീടിന്റെ ഏതു മുറികളിൽ വേണമെങ്കിലും ഇതുപോലെ മാസ്കിനകത്ത് വെച്ച് എവിടെയെങ്കിലും തൂക്കിയിടാവുന്നതാണ്. അവിടെയെല്ലാം തന്നെ നല്ല സുഗന്ധത്തോടെ എപ്പോഴും നിലനിർത്താം. എല്ലാവരും തന്നെ ഈ ഒരു പുതിയ ട്രക്ക് പരിശോധിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.