ശരീരവേദന എല്ലാം പോകാൻ ഇതുപോലെ ഒരു കിഴി നിങ്ങളും തയ്യാറാക്കൂ. | Home Remedies For Knee Pain Relief

Home Remedies For Knee Pain Relief : പ്രായമാകുന്നതോടെ ആളുകൾക്ക് പലതരത്തിലുള്ള ശരീര വേദനകളും ഉണ്ടാകാറുണ്ടല്ലോ ഇത്തരം ശരീര വേദനകളെ കൂടുതലും മരുന്നു കഴിച്ചാണ് നമ്മൾ മാറ്റാറുള്ളത് എന്നാൽ നമ്മുടെ പല ആയുർവേദ വിധിപ്രകാരം പലതരത്തിലുള്ള മാർഗ്ഗങ്ങളിലൂടെ ഈ വേദനകളെ എല്ലാം നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.

അതിനുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. നിങ്ങൾ ഇതുപോലെ ഒരു കിഴി തയ്യാറാക്കി വെക്കൂ. എല്ലാ വേദനകളും ഉടനെ ഇല്ലാതാകും. അതിനുവേണ്ടി ചെയ്യേണ്ടത് നമുക്ക് കുറച്ച് കല്ലുപ്പ് ആവശ്യമാണ് ഒരു മൺചട്ടിയെടുത്ത് അതിലേക്ക് കല്ലുപ്പ് ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക.

നന്നായി ചൂടായി കഴിയുമ്പോൾ വൃത്തിയുള്ള ഒരു തുണിയിലേക്ക് അത് ഇട്ട് ഉടനെ തന്നെ ഒരു കിഴി പോലെ കെട്ടി തയ്യാറാക്കുക. ശേഷം വേദന മാറ്റുന്നതിനു വേണ്ടി നിങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു തൈലം ശരീരത്തിന്റെ എവിടെയാണ് വേദന അനുഭവപ്പെടുന്നത് അവിടെ തേച്ചുപിടിപ്പിക്കുക ശേഷം ചൂടോടുകൂടി തന്നെ ഈ അവിടെ പിടിച്ച് അമർത്തി പിടിക്കുക. ചൂട് നല്ലതുപോലെ തന്നെ പിടിക്കേണ്ടതാണ് എങ്കിലും മാത്രമേ വേദന കുറയുകയുള്ളൂ.

ഒരു 15 മിനിറ്റ് എങ്കിലും തുടർച്ചയായി ഇതുപോലെ തന്നെ ചെയ്യുക. ഏതു ഭാഗത്തുള്ള വേദനകൾ ആണെങ്കിലും ഇതുപോലെ നമുക്ക് മാറ്റാവുന്നതാണ്. അതുപോലെ തന്നെ കല്ലുപ്പിന്റെ ചൂട് പോവുകയാണ് എങ്കിൽ അതിൽ നിന്നും എടുത്ത വീണ്ടും ചൂടാക്കി അതുപോലെ തന്നെ ചെയ്യാവുന്നതാണ്. നല്ല മാറ്റം തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *