ബാത്റൂമും വീടും ഒരുപോലെ തന്നെ സുഗന്ധപൂരിതമാക്കുന്നതിന് വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു സ്പ്രേ തയ്യാറാക്കി എടുക്കാം. ബാത്റൂം ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം ഇത് സ്പ്രേ ചെയ്തുകൊടുക്കുകയാണെങ്കിൽ ബാത്റൂമിലെ ദുർഗന്ധം എല്ലാം പോയി സുഗന്ധപൂരിതമായി എപ്പോഴും നിലനിർത്താൻ സാധിക്കും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം എടുത്തു വയ്ക്കുക. ശേഷം ആ വെള്ളത്തിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം പൊടിച്ച് ചേർത്തു കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് ഇട്ടു നല്ലതുപോലെ ഇളക്കി അലിയിച്ച് എടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് പുൽ തൈലം ആണ്.
ഇന്നത്തെ കാലത്ത് എല്ലാ കടകളിലും തന്നെ തൈലം വളരെ സുലഭമായി തന്നെ വാങ്ങാൻ ലഭിക്കുന്നതാണ്. ശേഷം ഇതിൽ നിന്നും ഒന്നോ രണ്ടോ ടീസ്പൂൺ മാത്രം എടുത്ത വെള്ളത്തിലേക്ക് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക. ഇത് വളരെ നല്ല സുഗന്ധം പരത്തുന്ന ഒന്നാണ്. ശേഷം തയ്യാറാക്കി വെച്ച മിശ്രിതം ഒരു സ്പ്രേ കുപ്പിയിലേക്ക് പകർത്തി വയ്ക്കുക.
ഈ സ്പ്രേ ബാത്റൂമിൽ ഇടയ്ക്ക് സ്പ്രൈ ചെയ്തുകൊടുക്കുകയാണെങ്കിൽ എപ്പോഴും സുഗന്ധപൂരിതമായി നിലനിർത്താം. ഇത് വീട്ടിലെ മറ്റ് മുറികളിലുള്ള ദുർഗന്ധത്തെ ഇല്ലാതാക്കുവാനും വളരെയധികം സഹായിക്കും. കുറച്ച് അധികം നേരത്തേക്ക് തന്നെ ഇതിന്റെ സുഗന്ധം നിലനിൽക്കുക തന്നെ ചെയ്യും. ഇനി ആരും തന്നെ ഒരുപാട് പൈസ ചിലവാക്കി റൂം സ്പ്രേ വാങ്ങേണ്ടതില്ല. ഇത് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.