അടിസ്ഥാനപരമായി ഒരു വ്യക്തിയിൽ നിന്നോ അല്ലെങ്കിൽ ഒരു കൂട്ടം ആളുകളിൽ നിന്നും ഉണ്ടാകുന്ന നെഗറ്റീവ് എനർജി നമ്മുടെ ജീവിതത്തിൽ വന്നു നമുക്ക് നാശമായി അല്ലെങ്കിൽ നമുക്കൊരു ദുഃഖമായി വന്നുഭവിക്കുന്നതിനെയാണ് നമ്മൾ കണ്ണേറ് ദോഷം പ്രാക്ക് എന്നൊക്കെ പറയുന്നത്. ചിലപ്പോൾ അത് നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട ആളുകളുടെ ഭാഗത്ത് നിന്നായിരിക്കും വരുന്നത്. ഇതുപോലെ സംഭവിച്ചാൽ നമുക്ക് നാശം ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.
എന്നാൽ ഇതിനെല്ലാം വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു പ്രതിവിധിയെ പറ്റിയാണ് പറയുന്നത് ഇത് മറ്റുള്ളവർക്ക് ഒന്നും ദോഷമുണ്ടാക്കാൻ വേണ്ടിയല്ല നമ്മുടെ തന്നെ സ്വയം സുരക്ഷയ്ക്ക് വേണ്ടിയാണ്. വീട്ടിൽ നിന്നും ഇത്തരം നെഗറ്റീവ് എനർജികളെ എല്ലാം ഇല്ലാതാക്കുവാൻ ഇത് നമ്മുടെ സഹായിക്കും. ഇതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് നല്ല വൃത്തിയുള്ള വെളുത്ത തുണി നിവർത്തി വയ്ക്കുക .
ശേഷം അതിലേക്ക് 5 കവടി കരുതുക. അത് താരത്തിലേക്ക് വയ്ക്കുക രണ്ടാമതായി വേണ്ടത് ഏലക്കായ ആണ് മൂന്ന് എണ്ണം അതിലേക്ക് വയ്ക്കുക. അതുപോലെ രണ്ട് മഞ്ഞൾ കഷ്ണങ്ങൾ വയ്ക്കുക. അതുപോലെ മൂന്നോ അഞ്ചോ വറ്റൽ മുളക് വയ്ക്കുക. അതിനുശേഷം ആ സന്ധ്യാസമയത്ത് നിലവിളക്ക് കത്തിച്ച ആദ്യ പ്രാർത്ഥനകൾ എല്ലാം കഴിഞ്ഞ് താലവുമായി ഇത്രയും സാധനങ്ങൾ എടുത്ത് നിലവിളക്കിന്റെ മുൻപിൽ ഇരുന്നതിനുശേഷം വെളുത്ത തുണിയിൽ സാധനങ്ങൾ എല്ലാം നമ്മുടെ തലയിൽ മൂന്നുപ്രാവശ്യം ഒഴിഞ്ഞ അതിലേക്ക് വയ്ക്കുക.
അതോടൊപ്പം തന്നെ ഓം നമശിവായ മന്ത്രം ചൊല്ലേണ്ടതാണ്. അതിനുശേഷം കെട്ടി തയ്യാറാക്കി പിന്നീട് ആരോടും ഒന്നും മിണ്ടാതെ എഴുന്നേറ്റ് വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ വന്ന് ചെറിയ കുഴി എടുത്ത് അതിലേക്ക് കുഴിച്ചിടുക. ശേഷം കയ്യും കാലും എല്ലാം കഴുകി വീട്ടിലേക്ക് പ്രവേശിക്കുക. ഇത്രയും കാര്യങ്ങൾ ചെയ്താൽ വീട്ടിലേക്ക് വരുന്ന നെഗറ്റീവ് എനർജികളെയെല്ലാം നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.