വീട്ടിൽ ഇറച്ചി വാങ്ങിക്കുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…

നമ്മളെല്ലാവരും തന്നെ വീടുകളിൽ ഇറച്ചി വാങ്ങിക്കുന്നവരാണ്. ബീഫ്, പോർക്ക്, കോഴി, മട്ടൻ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഇറച്ചികൾ നമ്മൾ വീട്ടിൽ വാങ്ങി സൂക്ഷിക്കാറുണ്ട്. ആവശ്യാനുസരണം അത് എടുത്ത് പാചകം ചെയ്യാറുമുണ്ട്. ഇറച്ചിയുമായി ബന്ധപ്പെട്ട ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇറച്ചി രണ്ടു പ്രാവശ്യമായി രണ്ടുദിവസത്തേക്ക് പാചകം ചെയ്യാൻ ആണെങ്കിൽ.

നമ്മൾ വിവിധ പാത്രങ്ങളിൽ ആക്കി ഫ്രീസറുകളിൽ സൂക്ഷിക്കാൻ ആണ് പതിവ്. എന്നാൽ അതിനു പകരമായി ഇറച്ചി ഒരു കവറിൽ തന്നെ രണ്ടുഭാഗത്തായി ഇട്ട് അതിൻറെ ഇടയിൽ ഒരു മടക്ക് കൊടുക്കുക. അങ്ങനെ രണ്ടായി വേർതിരിച്ച് ഫ്രീസറിൽ സൂക്ഷിക്കാം. നമ്മൾ ഫ്രീസറിൽ സൂക്ഷിച്ച് ഇറച്ചി പുറത്തേക്ക് എടുത്തു കഴിയുമ്പോൾ അതിൽ ഐസ് നിറഞ്ഞ് ഐസ് വിടാനായി കുറച്ചു സമയമെടുക്കും.

പലരും ചെയ്യാറുള്ളത് അതിലേക്ക് വെള്ളം ഒഴിച്ച് വയ്ക്കുന്നതാണ്. എന്നാൽ വെള്ളമൊഴിക്കുന്നതിന് ഒപ്പം തന്നെ അതിൽ അല്പം ഉപ്പു കൂടി ചേർത്തു കൊടുക്കുക. അങ്ങനെ ചെയ്യുമ്പോൾ വേഗത്തിൽ തന്നെ ഐസ് നീങ്ങി കിട്ടും. ഇറച്ചി കഴുകി കിട്ടുന്ന ബ്ലഡ് അടങ്ങിയ വെള്ളം ചെടികൾക്കും പച്ചക്കറിക്കും എല്ലാം ഒഴിച്ചുകൊടുക്കുകയാണെങ്കിൽ നല്ലോണം പൂക്കുന്നതിനും കായ്ക്കുന്നതിനും സഹായകമാകും.

കുറെ നാളത്തേക്ക് ഇറച്ചി എടുത്തു വയ്ക്കണം എന്നുണ്ടെങ്കിൽ എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ നിറയെ വെള്ളം ഒഴിച്ച് അതിലേക്ക് ഇറച്ചി ഇട്ട് സൂക്ഷിക്കാവുന്നതാണ്. മസാലകൾ ചേർത്ത് കുക്കറിൽ തലേദിവസം തന്നെ വേവിച്ചുവെച്ചാൽ അടുത്ത ദിവസം കറി വയ്ക്കുമ്പോൾ നല്ല രുചി ഉണ്ടാവും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കാണുക.