യുവത്വം നിലനിർത്താൻ ഇതാ ചില ഭക്ഷണങ്ങൾ, 50 വയസ്സിലും മുപ്പതിന്റെ തിളക്കം…..

എന്നും ചെറുപ്പമായിരിക്കും ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും എന്നാൽ പ്രായമാകുന്നത് തടയാൻ ആർക്കും കഴിയില്ല എന്നതാണ് വാസ്തവം. മുഖത്തെ ചുളിവുകൾ, ബലഹീനത, മുടികൊഴിച്ചിൽ, നര തുടങ്ങിയ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ അകാലത്തിൽ പ്രത്യക്ഷപ്പെടുന്നത് തീർച്ചയായും നമുക്ക് തടയാൻ സാധിക്കും. ഇന്നത്തെ മാറുന്ന ജീവിതശൈലി വളരെ ചെറുപ്പത്തിൽ തന്നെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ അനുഭവിക്കുവാൻ കാരണമായി മാറുന്നു.

നരച്ച മുടി, കഷണ്ടി, മുടികൊഴിച്ചിൽ, ക്ഷീണം, വിളർച്ച, ബലഹീനത, ദുർബലമായ പല്ലുകൾ, കഷണ്ടി, ചർമ്മ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം വാർദ്ധക്യത്തിലേക്കുള്ള പാതയിൽ ഏതാണ്. ഭക്ഷണരീതിയിൽ അല്പം ശ്രദ്ധ കൊടുത്താൽ ഒരു പരിധി വരെ ചെറുപ്പം നിലനിർത്താൻ സഹായകമാകും. ചെറുപ്പം നിലനിർത്താൻ എന്ത് കഴിക്കണം എന്ന് ചിന്തിച്ചിട്ടുണ്ടാവും ശരീരത്തിന് അകത്തും പുറത്തും പോഷണം ലഭിക്കുമ്പോൾ ചെറുപ്പവും സുന്ദരവും ആകാൻ സാധിക്കും.

മസിലുകളുടെ ആരോഗ്യം നിലനിർത്താനും ചർമ്മത്തിന് യുവത്വം തുളുമ്പാനും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീൻ. ഗുണനിലവാരമുള്ള പ്രോട്ടീനുകളുടെ മികച്ച ഉറവിടമാണ് അനിമൽ പ്രോട്ടീൻ. കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് ഘടന നൽകാനും ഇലാസ്തികത നിലനിർത്താനും പ്രോട്ടീനുകൾ സഹായിക്കുന്നു ചർമ്മ കോശങ്ങളിലേക്ക് ഓക്സിജൻ നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

കൊഴുപ്പുകൾ പലപ്പോഴും അനാരോഗ്യകരമായി കണക്കാക്കപ്പെടുന്നു എന്നാൽ ആരോഗ്യകരമായ പൂരിത കൊഴുപ്പുകൾ ആരോഗ്യത്തിനും ചർമ്മത്തിനും വളരെ നല്ലതാണ്. ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നത് നേർത്ത വരകളും ചുളിവുകളും തടയാൻ സഹായിക്കുന്നു. ആൻറി ഓക്സിഡന്റുകളും ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ ചർമം ചെറുപ്പവും തിളക്കവും ഉള്ളതായി നിലനിർത്താൻ സഹായിക്കുന്നവയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.