കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ഒരുപോലെ നേരിടുന്ന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. തെറ്റായ ജീവിത രീതിയാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. അനാരോഗ്യമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവും ഈ ആരോഗ്യപ്രശ്നത്തിലേക്ക് നയിക്കുന്നു. അമിതമായി കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന അധിക കലോറി വ്യായാമങ്ങളിലൂടെയും മറ്റ് ഉപയോഗപ്പെടാതെ വരുമ്പോൾ അത് കൊഴുപ്പായി പരിപ്രവർത്തനപ്പെടുകയും.
ശരീരത്തിൽ തന്നെ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത് കൂടുതലായി വർദ്ധിക്കുമ്പോൾ ത്വക്കിനടിയിൽ കൊഴുപ്പിന്റെ ഒരു ആവരണം തന്നെ രൂപപ്പെടുന്നു. ഇതുമൂലം ശരീരഭാരവും വണ്ണവും വർദ്ധിക്കും. അനാരോഗ്യകരമായ ഭക്ഷണരീതിക്ക് പുറമേ വ്യായാമ കുറവ്, ദീർഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുക, ചില രോഗങ്ങൾ, പാരമ്പര്യം, പാരിസ്ഥിതികമായ കാരണങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം ശരീരഭാരം വർധിക്കുന്നതിന് കാരണമായ തീരുന്നു.
അതുകൊണ്ടുതന്നെ ശരീരഭാരം വർദ്ധിക്കുന്നതിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കി വേണം അതിനുള്ള പ്രതിവിധി തേടാൻ.പിറ്റ്യൂട്ടറി ഗ്രന്ഥി, അഡ്രിനൽ ഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി മുതലായവയിൽ ഉണ്ടാകുന്ന പ്രവർത്തന തകരാറുകൾ ഉൾപ്പെടുന്ന ആരോഗ്യപരമായ കാരണങ്ങൾ ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമായി തീരുന്നു. വളരെ ബുദ്ധിമുട്ടേറിയ ഒരു ശാരീരിക അവസ്ഥയാണിത് എന്നാൽ ഇതുമായി ബന്ധപ്പെട്ട അനേകം ശാരീരികമായ പ്രത്യാഘാതങ്ങൾ ഉണ്ടാവാം.
പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, പിത്താശയ രോഗങ്ങൾ, ആമാശയ രോഗങ്ങൾ, സന്ധികളിലെ തേയ്മാനം, ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ, ചിലതരം ക്യാൻസറുകൾ തുടങ്ങിയവയെല്ലാം അമിതവണ്ണം കാരണം ഉണ്ടാകുന്ന രോഗങ്ങളാണ്. ശരീരഭാരം വർദ്ധിക്കുന്നതിനുള്ള കാരണം മനസ്സിലാക്കി ആരോഗ്യകരമായ ശരീര പ്രകൃതി സ്വന്തമാക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.