മുഖം തിളങ്ങാൻ ഇതാ ഒരു കിടിലൻ ടിപ്പ്, 100% റിസൾട്ട് കിട്ടും…

സുന്ദരമായ തിളങ്ങുന്ന ചർമം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. ചർമ്മ കാന്തി വർദ്ധിപ്പിക്കുവാൻ നിരവധി മാർഗ്ഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പരസ്യങ്ങൾ അപ്പാടെ വിശ്വസിച്ചു എന്ത് വിലകൊടുത്തും സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഇതൊക്കെ എത്ര വാങ്ങി തേച്ചിട്ടും ഫലം ലഭിക്കാതെ നിരാശരാകുന്ന ആളുകളുടെ എണ്ണം ചുരുക്കം അല്ല.

ഇവയൊക്കെ തൽക്കാലത്തേക്ക് സൗന്ദര്യം കൂട്ടാൻ സഹായിക്കും എങ്കിലും ദീർഘകാലത്തെ ഇതിൻറെ ഉപയോഗം പല ചർമ്മ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. വളരെ വേഗത്തിൽ ഫലം ലഭിക്കുന്ന ഒരു പൊടികൈ നമുക്ക് പരിചയപ്പെടാം. അതിനായി അല്പം തേൻ എടുത്ത് അതിലേക്ക് കുറച്ചു പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് സ്ക്രബ്ബ് ചെയ്തു കൊടുക്കുക.

ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റുന്നതിന് ഇത് സഹായകമാകും. മുഖത്ത് ഇടാനുള്ള ഫെയ്സ് പാക്ക് തയ്യാറാക്കുന്നതിന് അല്പം നാരങ്ങാനീര്, തേൻ, മുൾട്ടാണി മിറ്റി, ഒലിവ് ഓയിൽ തുടങ്ങിയ ചേരുവകൾ എടുത്ത് നന്നായി യോജിപ്പിക്കുക. ഇവ മുഖത്തിൽ പുരട്ടി കുറച്ചു സമയത്തിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. വളരെ ഫലപ്രദമായ ഈ രീതി ആർക്കുവേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ യാതൊരു പാർശ്വഫലങ്ങളും ഇത് മൂലം ഉണ്ടാവുകയില്ല. ചർമ്മം കൂടുതൽ ഭംഗിയേറിയതാക്കാനും മുഖം കൂടുതൽ പിണങ്ങാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കിടിലൻ രീതിയാണിത്. മുഖത്തെ കറുത്ത പാടുകൾ അകറ്റുന്നതിന് വളരെ ഗുണകരമായ ഒന്നാണ് മുൾട്ടാണി മിട്ടി. ഇത് ചെയ്യേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ കണ്ടു നോക്കൂ.