ഭാരം കുറയ്ക്കുന്നതിനായി വളരെയധികം ബുദ്ധിമുട്ടുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്.പുതിയ തലമുറ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണവും പൊണ്ണ ത്തടിയും കുടവയറും ഇല്ലാത്തവർ വളരെകുറവാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ആരോഗ്യപ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. എന്നാൽ ഇതിനുള്ള കാരണം മനസ്സിലാക്കിയാൽ ഭാരം കുറയ്ക്കാനുള്ള പരിഹാരം എളുപ്പത്തിൽ ലഭിക്കും. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.
ഭക്ഷണം വലിച്ചുവാരി കഴിക്കുന്നവരിൽ മാത്രമല്ല ഇത് ഉണ്ടാവുന്നത്. കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണങ്ങളാണ് ഏറ്റവും പ്രധാനം. ആഹാരത്തിന്റെ നിറവും മണവും രൂചിയും നോക്കിയാണ് ഇന്ന് ഭക്ഷണപദാർത്ഥങ്ങൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ അതിൽ എത്രത്തോളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് ആരും തന്നെ തിരിച്ചറിയുന്നില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാതിരുന്നാലും ഈ പ്രശ്നം ഉണ്ടാവാം. ഭക്ഷണശീലവും വ്യായാമവും ശരീരത്തിന്റെയും മനസ്സിനെയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
അമിതഭാരം കുറയ്ക്കുന്നതിനായി ഒട്ടനവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ഉണ്ട്. എന്നാൽ ഇവയൊക്കെ ഉപയോഗിക്കുന്നതുകൊണ്ട് ശരീരത്തിൻറെ ആരോഗ്യം ഇല്ലാതാക്കും എന്നല്ലാതെ യാതൊരു മാറ്റവും ഉണ്ടാവില്ല. പെട്ടെന്ന് വണ്ണം കുറയ്ക്കാനായി പല രീതികളും പരീക്ഷിക്കുന്നവരാണ് പലരും. ഇതിനായി വ്യത്യസ്ത തരം ഡയറ്റുകളും ചെയ്യുന്നവരുണ്ട് എന്നാൽ ഇവ ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ തുടരുകയാണെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും വഴിതെളിക്കും.
ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രിച്ച് പ്രോട്ടീനുകളും മറ്റു പോഷക ഘടകങ്ങളും കൂട്ടുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീനിന്റെ അളവ് ഒരുപാട് കൂടിയാലും അത് പ്രശ്നമാണ്. ശരിയായ അളവിൽ മാത്രം പ്രോട്ടീനും കാർബോഹൈഡ്രേറ്റും കൊഴുപ്പും ശരീരത്തിൽ നിലനിർത്താം. ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നതോടൊപ്പം പുകവലി മദ്യപാനം എന്നീ ദുശീലങ്ങളും ഒഴിവാക്കണം. ഭക്ഷണപദാർത്ഥങ്ങളിൽ മാത്രമല്ല ചിട്ടയായ വ്യായാമവും ഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്. ദിവസേന കുറച്ച് സമയം ഇതിനായി മാറ്റിവെക്കുക. കൂടുതൽ അറിവിനായി വീഡിയോ കാണുക…