ഇന്ന് ഒട്ടുമിക്ക ആളുകളുടെയും ഒരു ആരോഗ്യപ്രശ്നമാണ് അമിതഭാരം. പ്രായഭേദമന്യേ ചെറിയ കുട്ടികൾ മുതൽ വയസ്സായവർ വരെ ഈ ആരോഗ്യപ്രശ്നം മൂലം ബുദ്ധിമുട്ടുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും വിധം വർദ്ധിക്കുന്നു. ആയുർദൈർഘ്യം കുറയ്ക്കാനും രോഗങ്ങൾ വർധിപ്പിക്കാനും ഇത് ഒരു കാരണമാണ്. ഭക്ഷണത്തിൽ കലോറിയുടെ വർദ്ധന, വ്യായാമ കുറവ്, ജനിതക കാരണങ്ങൾ തുടങ്ങിയവയാണ് മിക്കവരിലും പൊണ്ണത്തടിക്ക് കാരണമാകുന്നത്.
ചില രോഗങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, മനോരോഗം എന്നിവയും ഇതിന് കാരണമാകുന്നു. അമിതവണ്ണം ഉള്ള എല്ലാവരും ഭക്ഷണം അധികമായി കഴിക്കുന്നവർ ആവണമെന്നില്ല. ചിലരിൽ മെറ്റബോളിസത്തിന്റെ കുറവുമൂലവും ഭാരം വർദ്ധിക്കാം. ഭക്ഷണക്രമീകരണവും വ്യായാമവുമാണ് ഇതിനുള്ള പ്രതിവിധി. പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾക്ക് അമിതവണ്ണം കാരണമാകുന്നു. ജീവിതശൈലി രോഗങ്ങളായ പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ സന്ധിവാതം പക്ഷാഘാതം.
ലിവർ സിറോസിസ് വൃക്കാ രോഗങ്ങൾ കാൻസർ എന്നീ പല രോഗാവസ്ഥകളുടെയും പ്രധാന കാരണം ഇതു തന്നെ. വിപണിയിൽ ലഭ്യമാകുന്ന പല ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നോക്കിയിട്ടും ഫലം ലഭിക്കാത്തവരാണ് നമ്മളിൽ പലരും. ഇങ്ങനെയുള്ള ഉൽപ്പന്നങ്ങൾ ചിലപ്പോൾ ശരീരത്തിന് ദോഷമായേക്കാം. അത് കൊണ്ട്തന്നെ പ്രകൃതിദത്തമായ രീതിയിൽ വണ്ണം കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത്. നമ്മുടെ അടുക്കളയിൽ കാണപ്പെടുന്ന മൂന്ന് ചേരുവകൾ ഉപയോഗിച്ച് നമുക്ക് ഇത് ചെയ്യാവുന്നതാണ്.
ആദ്യമായി ഒരു കപ്പ് നിറയെ തിളപ്പിച്ച വെള്ളം എടുക്കുക. അതിലേക്ക് നാലോ അഞ്ചോ ചെറിയ കഷണം ഇഞ്ചി ഇടുക. കുറച്ചു നാരങ്ങാ നീര് കൂടി പിഴിഞ്ഞൊഴിക്കുക. ആ മിശ്രിതം അരിച്ചെടുത്ത് അതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കി കുടിക്കുക. തുടർച്ചയായി ഒരു മാസം ഇത് ചെയ്യുകയാണെങ്കിൽ അമിതവണ്ണവും പൊണ്ണത്തടിയും വേഗത്തിൽ ഇല്ലാതാകും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ….