ശരീരത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ഒരു ഹെർബൽ സോപ്പ് തയ്യാറാക്കാം. ഇതുപോലെ തയ്യാറാക്കി വെക്കൂ.

കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലം അലർജി കൊണ്ട് ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് വളരെ സ്വാഭാവികമാണ് എന്നാൽ അത് മാത്രമല്ല മറ്റു പല കാരണങ്ങൾ കൊണ്ടും ശരീരത്തിൽ ചിലപ്പോൾ ചൊറിച്ചിൽ അനുഭവപ്പെട്ടേക്കാം ഏതെങ്കിലുമൊരു റിയാക്ഷൻ കൊണ്ട് അല്ലെങ്കിൽ ശരീരത്തിന് ഏതെങ്കിലും അസുഖങ്ങൾ ഉണ്ടോ ഉണ്ടായേക്കാം. തുടർച്ചയായി ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു വിധത്തിൽ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ് അല്ലാത്ത ഘട്ടത്തിൽ സാധാരണയായി കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് പെട്ടെന്ന് ഉണ്ടാകുന്ന അലർജികൾ കൊണ്ടോ ഉണ്ടാകുന്ന ചൊറിച്ചിൽ.

മാറ്റിയെടുക്കാനായി വീട്ടിൽ തന്നെ ഒരു ഹെർബൽ സോപ്പ് തയ്യാറാക്കാം. ഇത് ശരീരം നിറം വയ്ക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. അതിനായി ആദ്യം ഒരു പിയേഴ്സ് സോപ്പ് എടുക്കുക ശേഷം അത് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിലേക്ക് വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ട് പിടി ആര്യവേപ്പിന്റെ ഇല നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കാൻ വയ്ക്കുക വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് സോപ്പു മുറിച്ച് വച്ചിരിക്കുന്ന സ്റ്റീലിന്റെ പാത്രം ഇറക്കിവച്ച് ചൂടാക്കുക ഇപ്പോൾ നിങ്ങൾക്ക് സോപ്പ് നല്ലതുപോലെ അലിഞ്ഞു വരുന്നത് കാണാം. സോപ്പ് അലിഞ്ഞു വന്നതിനുശേഷം അരച്ചു വച്ചിരിക്കുന്ന ആര്യവേപ്പിന്റെ വെള്ളം ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം സോപ്പ് ഉണ്ടാക്കുന്നതിനു വേണ്ടി ഏതെങ്കിലും ഷോപ്പിലുള്ള ഒരു പാത്രം എടുക്കുക ശേഷം അതിലേക്ക് ഒഴിച്ച് വയ്ക്കുക. കഴിഞ്ഞ നന്നായി ചൂടാറാനായി മാറ്റിവയ്ക്കുക ഒരു ദിവസം വെച്ചാൽ അത്രയും നല്ലത്. അതിനുള്ളിൽ തന്നെ സോപ്പ് നല്ലതുപോലെ കട്ടിയായി സാധാരണ പോലെ വരും. ഈ സോപ്പ് ദിവസവും കുളിക്കാനായി ഉപയോഗിക്കുക പെട്ടെന്ന് ശരീരത്തിൽ ഉണ്ടാകുന്ന അലർജികളും ചൊറിച്ചിലുകളും എല്ലാം മാറാനായി വളരെ നല്ലതാണ്. Credit : grandmother tips

Leave a Reply

Your email address will not be published. Required fields are marked *