എന്ത് കഴിച്ചാലും നെഞ്ചിരിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, ഇതൊരു അപായ സൂചനയാണ്…

ഇന്നത്തെ കാലത്ത് പകുതിയിൽ കൂടുതൽ ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ആസിഡ് റിഫ്ലക്സ്. ഇത് ഗ്യാസ് എന്ന രീതിയിലാണ് നമ്മൾ കണക്കാക്കുന്നത് എന്നാൽ യഥാർത്ഥത്തിൽ ഇത് ഗ്യാസ് അല്ല അന്നനാളത്തിൽ ആസിഡ് രൂപപ്പെട്ട് ഇത് ഭക്ഷണ കണികകളുമായി ചേർന്ന് വ്രണങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണ്. അമിതമായ നെഞ്ചരിച്ചൽ ആണ് പ്രധാന ലക്ഷണം. ചില ഭക്ഷണങ്ങൾ കഴിച്ചാലും ഇത് അനുഭവപ്പെടാം.

ഇത് സ്ഥിരമായി നീണ്ടു നിന്നാൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. ഇത് നീണ്ടു നിൽക്കുമ്പോൾ അന്നനാളം ചുരുങ്ങുന്നു അതുമൂലം ഭക്ഷണം ഇറങ്ങാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടാം. അതുമാത്രമല്ല ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളിലേക്കും ഇതുവഴി ഒരുക്കുന്നു. അന്നനാളവും ആമാശയവും ചേരുന്ന ഒരു വാളുവുണ്ട് ഈ പ്രശ്നം മൂലം ഈ വാൽവ് അല്പം ഉയരാനുള്ള സാധ്യത കാണുന്നു.

അത് ഹയാറ്റിൽ ഹെർണിയ എന്ന അവസ്ഥയ്ക്ക് കാരണമാകും. ഈ അവസ്ഥയിൽ ഭക്ഷണം കഴിച്ചു ശേഷം കിടന്നാൽ ഭക്ഷണം മുകളിലേക്ക് നെഞ്ചിലേക്ക് കയറി വരുന്നു ചിലരിൽ ഇത് തൊണ്ടയിലേക്കും തലയിലേക്കും വരെ കയറി വരാം. ഇത് ശ്വാസകോശത്തിലേക്ക് ഇറങ്ങുകയും ശ്വാസംമുട്ടലും പല അസ്വസ്ഥതകളും ഉണ്ടാക്കുകയും ചെയ്യുന്നു.

ഭക്ഷണം കഴിച്ചു ശേഷം ഉടൻ തന്നെ കിടക്കാതിരിക്കുക ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ ശേഷം മാത്രം കിടക്കുക . മസാലകൾ കലർന്ന ഭക്ഷണം കൂടുതൽ കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ചോക്ലേറ്റ്, കാപ്പി, ചായ എന്നിവ കഴിവതും കുറയ്ക്കുക. അമിതവണ്ണം ഉള്ളവർക്ക് ഈ പ്രശ്നം ഉണ്ടാവുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. വയറു നിറയെ ഭക്ഷണം കഴിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.