ജീവിതത്തിൽ ഒരിക്കലും ഹാർട്ട് ബ്ലോക്ക് ഉണ്ടാവില്ല, ഇവ ഒഴിവാക്കൂ…

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ കൊണ്ടാണ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊറോണ ഹാർട്ട് ഡിസീസസ്. ഹാർട്ടിൽ ഉണ്ടാകുന്ന ബ്ലോക്ക് മരണത്തിനു വരെ കാരണമാകുന്നു. ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന വൈദ്യുത സിഗ്നലുകൾ സഞ്ചരിക്കുമ്പോൾ ഭാഗികമായോ പൂർണമായോ തടസ്സം നേരിടുന്ന അവസ്ഥയാണ് ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്ക്.

ഇത് സാധാരണ ഹൃദയ താളത്തിൽ തടസ്സം ഉണ്ടാക്കും. ഹൃദയമിടിപ്പ് മന്ദഗതിയിലോ ക്രമരഹിതമായോ സംഭവിക്കാം. ആന്തരിക സംവിധാനത്തിന്റെ കൃത്യമായ പ്രവർത്തനത്തിനായി മുഴുവൻ ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യേണ്ടതുണ്ട് എന്നാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ അത് സാധ്യമാകാതെ വരുന്നു. പല കാരണങ്ങൾ കൊണ്ടാണ് ഹാർട്ടിൽ ബ്ലോക്കുകൾ രൂപപ്പെടുന്നത്.

കൊറോണറി ആര്‍ടറി രോഗം, ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ, പ്രായമാകുമ്പോൾ ഒരു വ്യക്തിയുടെ ഹൃദയത്തിൻറെ വൈദ്യുത ചാലക സംവിധാനം സ്വാഭാവികമായും തകരാറിലാകും ഇത് ഹൃദയ തടസ്സത്തിലേക്ക് നയിക്കുന്നു. ചില മരുന്നുകളുടെ അമിത ഉപയോഗവും ഹൃദയത്തിൻറെ വൈദ്യുത ചാലകത നഷ്ടപ്പെടുത്തും അത് ഹാർട്ട് ബ്ലോക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. ഹൃദയത്തിൻറെ പേശികളിൽ ഉണ്ടാകുന്ന വീക്കം അല്ലെങ്കിൽ പനി പോലുള്ള കോശ ജലന രോഗങ്ങൾ ഇതിൻറെ കാരണങ്ങളാണ്.

ചില വൈറസ് അണുബാധ ഹൃദയാഘാതത്തിനും ഹൃദയ തടസ്സത്തിനും കാരണമായേക്കാം. രക്തത്തിലെ കാൽസ്യം അല്ലെങ്കിൽ മെഗ്നീഷ്യം പോലുള്ള ഇലക്ട്രോലൈറ്റുകളുടെ അസാധാരണ അളവ് ഹൃദയത്തിൻറെ വൈദ്യുത സിഗ്നലുകളെ തടസ്സപ്പെടുത്തുന്നു. രക്തത്തിൽ ആവശ്യമായ അളവിൽ കൂടുതൽ പൊട്ടാസ്യം ഇതിന് ഒരു കാരണം തന്നെ. നെഞ്ചുവേദന, ശ്വാസതടസം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ ഹാർട്ട് ബ്ലോക്കിന്റേതാണ്. വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.