Healthy Natural Home Tip : രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നത് മൂലം പ്രമേഹരോഗം അനുഭവിക്കുന്ന ആളുകൾ ഇന്ന് സമൂഹത്തിൽ വളരെ കൂടുതലാണ് ഒരു ജീവിതശൈലി രോഗം തന്നെയാണ് ഇത്. വന്നിട്ടുള്ള ആളുകൾ ഇപ്പോൾ അത് കുറയ്ക്കാനുള്ള ശ്രമത്തിലായിരിക്കും എന്നാൽ ഇതുവരെ വരാത്ത ആളുകളാണെങ്കിൽ ഇനി അത് വരാതിരിക്കാൻ ഉള്ള കാര്യങ്ങൾ ആയിരിക്കണം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കാരണംപ്രമേഹരോഗംവന്നവർക്ക് മാത്രമേ അതിന്റെ ദോഷവശങ്ങളെയും അനുഭവിച്ചിട്ടുണ്ടാവുകയുള്ളൂ.
അതുകൊണ്ട് ഇത്തരം ജീവിതശൈലി രോഗങ്ങൾ വരാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രമേഹ രോഗത്തിനുള്ള ഒരു കിടിലൻ ഒറ്റമൂലിയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീടിന്റെ പരിസരത്ത് എല്ലാം കാണുന്ന ഒരു ഔഷധ ചെടിയിൽ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. ഇതിനായി നമുക്ക് ആവശ്യമുള്ളത് ചെറൂളയാണ്.
ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ചെറുപുഴ ചതച്ച് എടുത്തത് ചേർത്തുകൊടുക്കുക ശേഷം ഇളക്കി യോജിപ്പിച്ച് നന്നായി തിളപ്പിക്കാൻ വയ്ക്കുക. തിളച്ച് വരുന്ന സമയത്ത് അതിലേക്ക് അര ടീസ്പൂൺ നല്ല ജീരകം ചേർത്തു കൊടുക്കുക. വീണ്ടും ഒരു 10 മിനിറ്റ് എങ്കിലും നന്നായി തിളപ്പിക്കുക.
ശേഷം അതൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വയ്ക്കുക. ശേഷം ചെറിയ ചൂടോടുകൂടി തന്നെ കുടിക്കുക. ഇത് നിങ്ങൾക്ക് ഷുഗറിന്റെ അളവ് കുറയ്ക്കാൻ വേണ്ടി മാത്രമല്ല നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ കുറയ്ക്കുന്നതിനും സഹായിക്കും. അതുപോലെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ദിവസവും ഇതുപോലെ ഒരു ഹെൽത്ത് ഡ്രിങ്ക് കുടിക്കുന്നത് വളരെ നല്ലതായിരിക്കും. കൂടുതൽ ആരോഗ്യ വിവരങ്ങൾക്ക് വീഡിയോ കാണുക.