മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഒരേ ഒരു പ്രതിവിധി. ഈ ഓയിൽ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി വയ്ക്കൂ. | Making Hair Care Oil

Making Hair Care Oil : കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ തലമുടിയുടെ ആരോഗ്യത്തിനും പലതരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കും ചില സമയങ്ങളിൽ മുടി നന്നായി കുഴഞ്ഞു പോവുകയും എന്നാൽ ചില സമയങ്ങളിൽ നന്നായി വളർന്നു വരികയും ചെയ്യും. അതുപോലെ തന്നെ മുടിയുടെ ആരോഗ്യം കുറഞ്ഞുവരുന്നത് നമ്മുടെ പല അസുഖങ്ങളുടെ ഭാഗമായിട്ടും ഉണ്ടാകാം. ഇതുതന്നെയായാലും മുടി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണല്ലോ മുടിയുടെ വളർച്ച ഏത് സാഹചര്യത്തിലും നല്ലതുപോലെ വളർന്നു വരുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു മാർഗമാണ് പറയാൻ പോകുന്നത്. ഇതുപോലെ ഓയിൽ നിങ്ങളും തയ്യാറാക്കി വയ്ക്കൂ.

അതിനായി ആദ്യം തന്നെ ഒരു പാൻ എടുക്കുക അതിലേക്ക് 50 ഗ്രാം ഉലുവ 50 ഗ്രാം കരിംജീരകം എന്നിവ ചേർത്ത് ചെറിയ തീയിൽ രണ്ടുമൂന്നു മിനിറ്റ് ചൂടാക്കുക ശേഷം ഇത് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇതിനു വേണ്ടി നിങ്ങൾ ഏതു മാർഗം വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. നന്നായി പൊടിഞ്ഞു വന്നതിനുശേഷം മാറ്റിവെക്കുക. അടുത്തതായി 200 ഗ്രാം നെല്ലിക്ക കുരുകളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത് ചേർത്തു കൊടുക്കുക അതോടൊപ്പം തന്നെ ആറ് ചുവന്നുള്ളി ചേർത്ത് കൊടുക്കുക.

ശേഷം ചെമ്പരത്തിയുടെ ഇല എട്ടെണ്ണം ഒരുപിടി തുളസിയില രണ്ടോ മൂന്നോ ചെമ്പരത്തി പൂവ് അതുപോലെ തന്നെ ഒരു പിടി കറിവേപ്പില. അര ടീസ്പൂൺ കുരുമുളക് കുറച്ചു കറ്റാർവാഴ ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്. എന്നിവ ചേർത്ത് നല്ലതുപോലെ വീണ്ടും ചതച്ചെടുക്കുകയോ അരച്ചെടുക്കുകയോ ചെയ്യുക. അതിനുശേഷം ഒരു വലിയ പാത്രം എടുക്കുക ഇരുമ്പ് ചട്ടി എടുക്കുന്നതാണ് നല്ലത്. ശേഷം അതിലേക്ക് ശുദ്ധമായിട്ടുള്ള വെളിച്ചെണ്ണ ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക ശേഷം ചൂടായി കഴിയുമ്പോൾ അതിലേക്ക് ഉലുവയും കരിംജീരകം പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക തിളച്ചു വരുമ്പോൾ ചതച്ചു വച്ചിരിക്കുന്ന കൂട്ട് ചേർത്ത് കൊടുക്കുക.

ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അതുകഴിഞ്ഞ് തീ നല്ലതുപോലെ കുറച്ചുവച്ചതിനുശേഷം 40 മിനിറ്റ് നന്നായി വെന്ത് എടുക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. എല്ലാം നല്ലതുപോലെ റോസ്റ്റ് ആയി വന്നതിനുശേഷം എണ്ണയുടെ നിറമെല്ലാം മാറി വരുമ്പോൾ ഓഫ് ചെയ്യുക. പാത്രം ഇറക്കി വെച്ചാലും വീണ്ടും ഇളക്കി കൊടുത്തു കൊണ്ടിരിക്കുക ശേഷം ചെറിയ ചൂടിൽ തന്നെ അരിച്ചെടുക്കുക. ഇതിന്റെ പീരഭാഗം കളയേണ്ട ആവശ്യമില്ല ഇതു മുടിയിൽ നിങ്ങൾക്ക് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഈ ഓയിൽ നിങ്ങൾക്ക് ഒരു കുപ്പിയിൽ ഒഴിച്ചു വയ്ക്കാം. കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

Leave a Reply

Your email address will not be published. Required fields are marked *