Health Care Tip Malayalam : നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി കൊളസ്ട്രോളിന് പ്രമേഹം യൂറിക് ആസിഡ് പൈൽസ് തുടങ്ങിയിട്ടുള്ള പലതരത്തിലുള്ള അസുഖങ്ങൾ ആണ് നമുക്ക് വരാറുള്ളത്. ചില രോഗങ്ങൾ വരുന്നത് ഒരു പരിധിവരെ നമുക്ക് തടയാൻ സാധിക്കും എന്നാൽ ചിലത് തടയാനും സാധിക്കില്ല.എന്നാൽ ജീവിതശൈലി കൊണ്ടുവരുന്ന രോഗങ്ങളെ നമുക്ക് മാറ്റാൻ സാധിക്കും. വീട്ടിലിരുന്നുകൊണ്ടും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടു എളുപ്പത്തിൽ തന്നെ പഴയ നല്ല ആരോഗ്യത്തെ നമുക്ക് വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.
അതിൽ പ്രധാനപ്പെട്ട കാര്യം കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഗ്യാസിന്റെ പ്രശ്നങ്ങളും അമിതവണ്ണം എന്നിവ തടയാൻ സാധിക്കും. രണ്ടാമത്തെ കാര്യം ജൈവമായിട്ടുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വീട്ടിൽ തന്നെ വളർത്തുന്ന ചെടികളിൽ നിന്നും കഴിക്കുന്നതായിരിക്കും നല്ലത്. മൂന്നാമത്തെ കാര്യം നല്ലതുപോലെ വെള്ളം കുടിക്കുക. അതുപോലെ മൂത്രമൊഴിക്കുക.
അതുപോലെ ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കാതെ ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഭക്ഷണം കഴിച്ച് കുറച്ച് സമയം കഴിഞ്ഞു വെള്ളം കുടിക്കുക. നാലാമത് ആയിട്ട് നല്ലതുപോലെ ശരീരത്തിന്റസ്റ്റ് കൊടുക്കുക നല്ലതുപോലെ ഉറങ്ങുക. അടുത്ത കാര്യമാണ് രാവിലെ നേരത്തെ എഴുന്നേൽക്കുക ശേഷം നല്ലതുപോലെ വ്യായാമം ചെയ്യുക അതുപോലെ ഒരു പ്രഭാത സവാരി നടത്തുക. രാവിലെ എഴുന്നേറ്റ് ഉടനെ ഒരു രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. അടുത്ത കാര്യം ഇളം വെയിൽ കൊള്ളുക കൂടുതലും രാവിലത്തെ വെയിലു കൊള്ളുന്നതായിരിക്കും നല്ലത്.
ശരീരത്തിലെ വൈറ്റമിനുകളുടെ ഉൽപാദനത്തിന് സഹായിക്കും. ആ അടുത്ത കാര്യമാണ് നമ്മുടെ ജീവിതത്തിലെ ടെൻഷനുകളും മാനസിക സമ്മർദ്ദങ്ങളും പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. അതുപോലെ കൃത്രിമ ഭക്ഷണങ്ങൾ ഒഴിവാക്കുക പഞ്ചസാര ഹോട്ടൽ ഭക്ഷണങ്ങൾ ബേക്കറി ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. അതുപോലെ എണ്ണ പലഹാരങ്ങളും കൊഴുപ്പടങ്ങിയ ആഹാരങ്ങളും കഴിവതും ഒഴിവാക്കുക. എല്ലാം ചെയ്താൽ തന്നെ ആരോഗ്യം വീണ്ടെടുക്കാം.