വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് മുത്തിൾ. ആയുർവേദത്തിൽ മസ്തിഷ്കവുമായാണ് ഇതിന്റെ ഔഷധഗുണങ്ങൾ താരതമ്യം ചെയ്യുന്നത്. മസ്തിഷ്കത്തിന് വളരെയധികം ആരോഗ്യപ്രദമായ ഈ ചെടി ശരീരത്തിന് യുവത്വവും ആരോഗ്യവും നൽകുന്നു. മുത്തിൾ പല രീതിയിൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ഇതിന്റെ ഇലകൾ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കാം. അതുപോലെ പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കാം. ഇതിന്റെ ഇലയുടെ ഉപയോഗം മസ്തിഷ്ക ത്തിന്റെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് വളരെ സഹായിക്കുന്നു. നാഡികളുടെ ആരോഗ്യത്തിന് വളരെയധികം ഉപകാരപ്രദമായ ഒരു ചെടിയാണ് മുത്തിൾ. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് കുട്ടികൾക്ക് ഇതിന്റെ ഇലകൾ നൽകുന്ന വളരെ നല്ലതാണ്.
മൂത്രാശയാ സംബന്ധമായ പല രോഗങ്ങൾക്കും ഈ ചെടി ഉപയോഗിച്ച് വരുന്നു. മൂത്ര പഴുപ്പ് മൂത്ര ചൂട് എന്നിവയ്ക്ക് പറ്റിയ ഒരു മരുന്നാണ്. അതുപോലെ ലിവറിൽ ഉള്ള ടോക്സിനുകളെ പുറന്തള്ളുന്നതിന് വളരെയധികം സഹായിക്കും. ഈ ചെടിയെ സമൂലം കഷായം വെച്ച് കുടിക്കുന്നത് ലിവർ പ്രശ്നങ്ങളിൽ ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു. അതുപോലെ തന്നെ അമിത രക്തപ്രവാഹം നിയന്ത്രിച്ചു ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിനെ ക്രമപ്പെടുത്തുന്നു.
പല്ലുവേദന ഉണ്ടാകുന്ന സമയത്ത് മുത്തലിന്റെ ഇല വായിലിട്ട് ചവയ്ക്കുന്നത് വേദന പെട്ടെന്ന് ശമിക്കാൻ കാരണമാകുന്നു. അതുപോലെ ഇതിന്റെ ഇല ഇട്ട് തയ്യാറാക്കുന്ന വെളിച്ചെണ്ണ ചർമ്മപ്രശ്നങ്ങൾക്ക് വലിയ പരിഹാരമാണ്. മോരിൽ മുത്തലിന്റെ ഇല അരച്ച് കഴിക്കുന്നത് വായ്പുണ്ണിനുള്ള വലിയ ആശ്വാസമാണ്. അതുപോലെ വയറിന്റെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങൾക്കും ഇത് വളരെ വലിയ പരിഹാരമാണ്. നല്ല ആരോഗ്യത്തിന് മുത്തിൾ ഫലപ്രദമായ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.