ഈ മനോഹരമായ പൂവിന്റെ പേര് പറയാമോ? ഇതുപോലെ ഒരു ചെടിയും പൂവും എവിടെ കണ്ടാലും ഇനി വിട്ടു കളയല്ലേ. | Benefits Of Sankhupushppam

സാധാരണ നാട്ടിൻപുറങ്ങളിൽ വള്ളിപ്പടർപ്പായി കാണുന്ന ഒരു ചെടിയാണ് ശംഖുപുഷ്പം. വെള്ള നിറത്തിലും നീലനിറത്തിലും ആയി ശംഖിന്റെ ആകൃതിയിൽ വളരെ മനോഹരമായ ഈ പൂവുകൾ കാണാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. ഇത് കണ്ടിട്ടുള്ളവർ ഇതിന്റെ ഗുണങ്ങളെപ്പറ്റി അറിയാതെ പോകരുത്. ശംഖുപുഷ്പത്തിന്റെ എല്ലാ ഭാഗവും വളരെയധികം ഔഷധഗുണങ്ങൾ ഉള്ളവയാണ്. ആയുർവേദത്തിൽ മാനസിക രോഗത്തിനുള്ള മരുന്നായി ശംഖുപുഷ്പംഉപയോഗിച്ചുവരുന്നു.

ശംഖുപുഷ്പത്തിന്റെ വേരിൽ വളരുന്ന സൂക്ഷ്മ ജീവികൾക്ക് മണ്ണിൽ നൈഡ്രജന്റെ അളവ് വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. ഈ ചെടിക്ക് തലച്ചോറിലെ പ്രവർത്തനങ്ങളെ സുഗമമാക്കാനുള്ള കഴിവ് ഉണ്ട്. ഇതിന്റെ പൂവ് വെള്ളത്തിൽ ഇട്ട് ആവി പിടിക്കുന്നത് തലവേദന കുറയാൻ സഹായിക്കുന്നു. നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം വെച്ച് കഴിക്കുന്നത് ഉന്മാദം, ശ്വാസരോഗം ഉറക്കക്കുറവ്, എന്നിവക്കെല്ലാം ഫലപ്രദമാണ്. ഇതിന്റെ പേര് പശുവിൻ പാലിൽ കലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്.

അതുപോലെ തൊണ്ട വീക്കം ഇല്ലാതാക്കാനും ഇതിന്റെ പേര് ഉപയോഗിച്ചുവരുന്നു അതുപോലെ തന്നെ ഈ ചെടിയുടെ ഇല ഉപയോഗിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന വ്രണങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. നീല ശംഖുപുഷ്പത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഇതിന്റെ സത്ത് ഭക്ഷണത്തിലും അതുപോലെ സൗന്ദര്യവർദ്ധനവിനും ധാരാളമായി ഇന്നത്തെക്കാലത്ത് ഉപയോഗിച്ച് വരുന്നു. ഇതിന്റെ പൂക്കൾ ആന്റിഓക്സിഡന്റ് ഗുണമുള്ളതാണ്. അസറ്റാൽ കോളിന്റെ ഉൽപാദനം ഇത് വർദ്ധിപ്പിക്കുന്നു.

അതുപോലെ മനുഷ്യന്റെ ചിന്തശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം പ്രചാരം നേടിയ ഒന്നാണ് നീല ചായ. ഇത് കാഴ്ചയിൽ മാത്രമല്ല ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഈ ചായ തയ്യാറാക്കുന്നത് ശംഖുപുഷ്പത്തിന്റെ പൂക്കളിൽ നിന്നാണ്. ഇത് ചർമ്മത്തിന് തിളക്കം കൂട്ടുന്നതിനും വാർധക്യത്തെ തടയുന്നതിനും വളരെയധികം സഹായിക്കും. അതുപോലെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിന് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *