ഈ ചെടിയുടെ പേര് പറയാമോ? ദിവസവും എല്ലാ വഴിവക്കിലും കാണുന്ന ഈ ഇലയെപ്പറ്റി അറിയാതെ പോവല്ലേ.

ഗ്രാമപ്രദേശത്തിലെ പറമ്പുകളിലും തൊടികളിലും എല്ലാം ധാരാളമായി കണ്ടുവരുന്ന ചെടിയാണ് വട്ടയില. വാഴയിലക്ക് തുല്യമായി തന്നെയാണ് ഭക്ഷണം കഴിക്കുന്നതിനായി പണ്ടുകാലങ്ങളിൽ വട്ടയില ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ്. പ്രധാനമായും ഇതിന്റെ ഇലകൾ മികച്ച ഒരു ജൈവവളമാണ് ഇതിന്റെ ഇലകളിൽ ജലാംശവും പൊട്ടാസ്യം ഫോസ്ഫറസ് നൈട്രജൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

അതുകൊണ്ടുതന്നെ ഇതൊരു മികച്ച ജൈവവളമായി ഉപയോഗിക്കാറുണ്ട്. അതുപോലെ നമ്മുടെ പൂർവികർ അട പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ ആവിയിൽ വേവിച്ചെടുക്കുന്നതിന് എന്റെ ഇലകൾ ഉപയോഗിക്കാറുണ്ട് കാരണം ഇതിന്റെ ഇടയിലേക്ക് ചൂടുള്ള വിഭവം വിളമ്പുകയാണെങ്കിൽ ഇവന്റെ ഇലയിലെ പോഷക ഘടകങ്ങൾ ഭക്ഷണം ആകിരണം ചെയ്യുകയും അതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും.

ഗ്രാമ പ്രദേശങ്ങളിൽ എല്ലാം ആവിയിൽ ഭക്ഷണപദാർത്ഥങ്ങൾ വേവിച്ചെടുക്കുന്നതിനായി ഇതിന്റെ ഇലകൾ ഇപ്പോഴും ഉപയോഗിച്ചു വരാറുണ്ട്. പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വാഴയിലേക്ക് പകരമായി വ്യാപകമായി ഇതിന്റെ ഇലകളാണ് ഉപയോഗിച്ച് വരുന്നത്. അതുപോലെ ഈ ചെടിയുടെ തൊലിയും അടക്കം സമ്മിശ്രമായി ഉണ്ടാക്കിയ ഔഷധക്കൂട്ട് പനി ഉദരരോഗങ്ങൾ എന്നിവക്കെല്ലാം വളരെ ഫലപ്രദമാണ്.

നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫക്കെട്ട് ഇല്ലാതാക്കുന്നതിനും നാഡീവ്യൂഹങ്ങളെ പരിപോഷിപ്പിക്കുന്നതിനും ഉള്ള വിശേഷമായ കഴിവ് ഈ ചെടിക്ക് ഉണ്ട് ഇതിന്റെ അധികം മൂത്ത് വരാത്ത ഇല കഴുകി രാവിലെ പ്രഭാത ഭക്ഷണത്തിനു മുൻപ് ചതച്ച് അരച്ച് നീര് ഇറക്കുകയാണെങ്കിൽ രോഗപ്രതിരോധശേഷി വർദ്ധിക്കും . അതുപോലെ ശരീരത്തിന്റെ വ്രണങ്ങൾ ഇല്ലാതാക്കുന്നതിനും ഇത് ഉപയോഗിക്കാറുണ്ട് അതുപോലെ ഈ ചെടിക്ക് നാട്ടുവൈദ്യത്തിൽ പ്രധാനമായ സ്ഥാനമാണ് ഉള്ളത്. Credit : Easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *