ഔഷധഗുണമുള്ള സസ്യങ്ങളിൽ പെട്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ ഇന്നത്തെ കാലത്ത് മഞ്ഞൾപൊടിയായും അല്ലാതെയും ലഭിക്കുന്നുണ്ട് നമ്മൾ കൂടുതലായും പൊടി ആയിട്ടുള്ള മഞ്ഞൾ ആയിരിക്കും ഉപയോഗിക്കുന്നത് മഞ്ഞൾ ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് എന്ന് എല്ലാവർക്കും തന്നെ അറിയാം.
ഈ മഞ്ഞൾ കലക്കിയ വെള്ളം എന്നും കുടിക്കുന്നത് കൊണ്ട് ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ ആണ് ലഭിക്കാറുള്ളത് അവ എന്തൊക്കെയാണ് എന്ന് അറിയണോ? രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ തന്നെ ഇത് കുടിക്കേണ്ടതാണ്. ഒന്നാമത്തെ ഗുണം എന്ന് പറയുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. പ്രശ്നങ്ങളെ എല്ലാം ഇതോടെ ഇല്ലാതാക്കുന്നതാണ് രണ്ടാമത്തെ ഒരു ഗുണം എന്ന് പറയുന്നത് ലിവർ ക്ലീൻ ചെയ്യപ്പെടുന്നു.
ഒരു ഗ്ലാസ് വെള്ളത്തിൽ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയാണ് കലക്കേണ്ടത് എടുക്കുമ്പോൾ ചൂടുവെള്ളം തന്നെ എടുക്കേണ്ടതാണ്. മൂന്നാമത്തേത് പറയുന്നത് ശരീര ഭാരം കുറയ്ക്കുന്നതിന് വളരെ അനുയോജ്യമാണ് അതുകൊണ്ട് അതിനു വേണ്ടി ശ്രമിക്കുന്ന ആളുകളെല്ലാം തന്നെ രാവിലെ വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
നാലാമത്തെ ഗുണമെന്നു പറയുന്നത് പ്രമേഹ രോഗമുള്ളവർക്ക് ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. അതുപോലെ തന്നെ ശരീരത്തിന്റെ പ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നു. പെട്ടന്നു രോഗം ഒന്നും ഉണ്ടാകാതെ നമ്മുടെ ശരീരത്തിന് സംരക്ഷിക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്. Credit : Kairali health