കേരളത്തിൽ വള്ളി ചീര മലബാർ ചീര ഷുഗർ ചീര പട്ടു ചീര തുടങ്ങിയ നിരവധി പേരുകളിൽ ചെടി അറിയപ്പെടുന്നു. കട്ടിയുള്ളതും അർദ്ധ ആകൃതിയിലുള്ളതും ഹൃദയത്തിന്റെ ആകൃതിയിലുള്ളതുമായ ഇലകൾക്ക് നല്ല സ്വാദുള്ളതാണ്. 100 ഗ്രാം ഈ ചീരയുടെ ഇലകളിൽ ഏകദേശം 275 കലോറി ഊർജ്ജം 20 ഗ്രാം പ്രോട്ടീൻ 50 ഗ്രാം കാർബോഹൈഡ്രേറ്റ് 9 ഗ്രാം നാരുകൾ കൂടാതെ കാൽസ്യം വിറ്റാമിൻ എ വൺ ബി 2, എന്നിവ അടങ്ങിയിരിക്കുന്നു.
കൂടാതെ ഷുഗർ അസുഖമുള്ളവർക്ക് ഇത് കഴിക്കാൻ വളരെ അനുയോജ്യമായത് കൊണ്ട് തന്നെ ആണ് ഇതിന് ഷുഗർചീര എന്ന പേരുവന്നത്. കൂടാതെ ഇതിൽ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് രണ്ടുതരത്തിലാണ് ഉള്ളത് ഒന്ന് പച്ച തണ്ടുകൾ ഉള്ളതും മറ്റൊന്ന് പർപ്പിൽ തണ്ടുകൾ ഉള്ളതും.
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസത്തിലാണ് സാധാരണയായി ഈ ചെടികൾ പൂവിടുന്നത്. തെക്കൻ ഏഷ്യയിലെല്ലാം വ്യാപകമായി കാണുന്ന ചെടിയാണ് ഇത് കേരളത്തിൽ തന്നെ ഇത് വളരെ സുലഭമായി ഉണ്ടായി വരുന്നു. ഗർഭകാല പ്രമേഹ രോഗത്തെ നിയന്ത്രിക്കുന്നു. കൂടാതെ ഇതിന് ശരീരത്തെ തണുപ്പിക്കാനുള്ള കഴിവുണ്ട്.
അതുപോലെ വയറിലുണ്ടാകുന്ന അൾസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു ഗർഭാവസ്ഥയുടെ എട്ടാം മാസം മുതൽ സുഖപ്രസവത്തിനായി കഴിക്കാൻ നിർദ്ദേശിക്കുന്ന ആയുർവേദ മരുന്നുകളിൽ ഒരു പ്രധാന ഘടകം ഇത് തന്നെയാണ്. ഇത്രയധികം ഗുണങ്ങൾ അടങ്ങിയ ഈ വള്ളിപ്പടർപ്പ് ചീര എല്ലാവരും ഇന്ന് തന്നെ വീട്ടിൽ നട്ടുപിടിപ്പിക്കുക. നല്ല ആരോഗ്യത്തിന് ശ്രമിക്കുക. Credit : common beebee