പപ്പായ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് നിരവധി ആരോഗ്യഗുണങ്ങളാണ് പപ്പായ കഴിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു പപ്പായയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ജലാംശം ദഹനം മെച്ചപ്പെടുത്തുവാനും വയറുവേദന കുറയ്ക്കുവാനും മലബന്ധം ലഘൂകരിക്കുവാനും സഹായിക്കുന്നു .
ഹൃദയരോഗ്യം മെച്ചപ്പെടുത്തുന്നു പൊട്ടാസ്യം വൈറ്റമിൻ സി ആന്റിഓക്സിഡന്റുകൾ എന്നിവയുടെ സാന്നിധ്യം ഹൃദയത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നു പപ്പായയിൽ കരോട്ടിൻ ബീറ്റ കരോട്ടിൽ എന്നിവ അടങ്ങിയിരിക്കുന്നത് കൊണ്ട് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നു ഇതിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് കുറഞ്ഞ കലോറി ആണ് പപ്പായ പ്രധാനം ചെയ്യുന്നത് അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു ചർമ്മത്തെ സംരക്ഷിക്കുന്നു. പപ്പായയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ ചർമ്മത്തിന് സംരക്ഷണവും തിളക്കവും നൽകുന്നു .
കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നു. ഇതിൽ ധാരാളം വൈറ്റമിൻ എ അടങ്ങിയിരിക്കുന്നത് കാഴ്ച ശക്തിയെ മെച്ചപ്പെടുത്തുന്നു. ഇതിനെ ആന്റിഓക്സിഡന്റുകൾ റെറ്റിനയുടെ അപചയത്തെ മന്ധഗതിയിൽ ആകുന്നു. ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നതിന് പപ്പായ കഴിക്കുന്നത് വളരെ നല്ലൊരു മാർഗമാണ്. അതുപോലെ ശരീരത്തിന്റെ പ്രതിരോധശേഷിയെ ഇത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. credit : Healthies & beauties