ഈ ചെടിയുടെ പേര് പറയാമോ? നിങ്ങൾ ഈ ചെടി എന്തിനൊക്കെയാണ് ഉപയോഗിക്കാറുള്ളത്.

ദശപുഷ്പ മാഹാത്മ്യത്തിൽ നിറഞ്ഞുനിൽക്കുന്ന കയ്യോന്നിയെ കേശരാജൻ എന്ന സംസ്കൃത നിഘണ്ടുവിൽ വിശേഷിപ്പിക്കുന്നത് കേശ സംരക്ഷണത്തിനുള്ള ഇതിന്റെ അത്ഭുത ഗുണം കൊണ്ടു തന്നെയാണ്. അവയ്ക്ക് പുറമേ ബുദ്ധിവികാസത്തിനും കരൾ സംരക്ഷണത്തിനും ശ്രേഷ്ഠമായാണ് ഈ ചെടി അറിയപ്പെടുന്നത്. സാധാരണ ഈ ചെടി ഉപയോഗിച്ച് എണ്ണ കാച്ചി തലയിൽ തേക്കുന്നത് മിക്കവാറും ആളുകളുടെയും പതിവായിരിക്കും.

മുടി വളർച്ച മുടി കൊഴിച്ചിൽ താരൻ മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഈ ചെടി. അതുപോലെ തന്നെ കരളിന് നല്ല ടോണിക്കായി ആയുർവേദത്തിൽ ഇത് ഉപയോഗിച്ചുവരുന്നു. കൂടാതെ വാദസംബന്ധമായ നിരവധി രോഗങ്ങൾക്കും ഇത് വളരെ വലിയ ഒറ്റമൂലിയാണ്. ഇന്ത്യയിൽ ജലം കൂടുതലായി ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം ഈ ചെടി ധാരാളമായി കണ്ടു വരാറുണ്ട്. ഇതിന്റെ ഇലയുടെ നീരാണ് കേശവർദ്ധനവിനായി ഉപയോഗിക്കാറുള്ളത്.

കൂടാതെയും ഈ ചെടി മുഴുവനായും ഔഷധമായി ഉപയോഗിക്കാറുണ്ട് ഇത് ഉദരക്രമിക്കും കരൾ രോഗ സംരക്ഷണത്തിനും വളരെ പ്രയോജനകരമാണ്. ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനയ്ക്കും മുടികൊഴിച്ചിലിനും ഇതിന്റെ നീര് ഉപയോഗിച്ച് വരുന്നു. ദഹന നാളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്  കയ്യോന്നി വളരെയധികം ഗുണം ചെയ്യുന്നു .

ഇത് അൾസർ നെഞ്ചിരിച്ചിൽ വയറുവേദന, ഓക്കാനം തുടങ്ങിയവയൊക്കെ തടയാൻ വളരെ സഹായിക്കുന്നു. കയ്യൊന്നിയിൽ അടങ്ങിയിരിക്കുന്ന ഹൈപ്പോക്‌ലൈസമിക ഘടകം പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നു ശരീരത്തിന് പ്രതിരോധശേഷി പ്രധാനം ചെയ്യാൻ പ്രത്യേകം ഒരു കഴിവുണ്ട് മുടി വളരുന്നതിനും ശിരോ രോഗങ്ങൾ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന കയ്യോന്നി എണ്ണ നല്ല ഉറക്കവും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *