വേദനകളിൽ നിന്നും ആശ്വാസം നേടാം മരുന്നു കഴിക്കാതെ ഉലുവയിലെ രഹസ്യങ്ങൾ നിങ്ങൾക്കും അറിയേണ്ടേ. | Health Of fenugreek

Health Of fenugreek : ഒരേസമയം വരുന്ന ആയിട്ടും ഒരേസമയം ഭക്ഷണമായിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണ് ഉലുവ.ആയുർവേദത്തിൽ ഉള്ള പ്രധാനപ്പെട്ട മരുന്നുകളിൽ ചേർക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് അയൺ ആണ് കൂടാതെ പ്രോട്ടീൻ റിച്ച് അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഫൈബറും അടങ്ങിയിട്ടുണ്ട് നമ്മുടെ ശരീരത്തിൽ ഇത് ഒരുപാട് ഉപകാരങ്ങൾ ഉണ്ടാക്കുന്നതാണ്.

മലയാളികളെ ബാധിക്കുന്ന പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളെ തടഞ്ഞുനിർത്താനുള്ള ഒരു മരുന്ന് കൂടിയാണ് ഉലുവ. ഏറ്റവും കൂടുതൽ ഉലുവയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് നമ്മുടെ വയറ്റിലാണ് നെഞ്ചെരിച്ചിൽ ഗ്യാസ് അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾക്ക് ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. അമിതമായി നെഞ്ചരിച്ചിൽ ഉള്ളവർക്ക് ഉലുവ പൊടിച്ച് കുറച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

ഇതിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് മലബന്ധം ഇല്ലാതാക്കുവാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ പൈൽസ് പോലെയുള്ള രോഗങ്ങൾ വരുന്നത് ഇല്ലാതാക്കാനും സാധിക്കും. സ്ത്രീകൾക്ക് പ്രസവ അനന്തര ചികിത്സയിൽ വളരെ പ്രാധാന്യമുള്ളതാണ് ഉലുവ ഉലുവ ലേഹ്യം ആയിട്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും കഴിക്കുന്നത് സ്ത്രീകൾക്ക് ഏറെ ഗുണം ചെയ്യുന്നു. അതുപോലെ ഉയർന്ന കൊളസ്ട്രോള് കുറയ്ക്കാനും സഹായിക്കുന്നു.

പലതരത്തിലുള്ള ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന ശരീരത്തിലെ ഗ്രന്ഥികളുടെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിന് ഉലുവ വളരെയധികം സഹായിക്കുന്നു. ഇനി ഇൻസുലിൻ മെറ്റബോളിസം കറക്റ്റ് ചെയ്യുന്നതാണ് ഉലുവയുടെ പ്രധാനപ്പെട്ട ഗുണം എന്ന് പറയുന്നത് അതുകൊണ്ടാണ് പ്രമേഹ രോഗികൾക്ക് ഇത് ഉയർന്ന അളവിൽ ഉപയോഗിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *