രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ഇരുമ്പൻപുളി തന്നെ ബെസ്റ്റ്. ഇനിയും അറിഞ്ഞില്ലേ ഇതിന്റെ ഗുണങ്ങൾ.

ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ഇരുമ്പൻപുളി. ഇരുമ്പൻപുളി ഓർക്കാപുളി, ചെമ്മീൻ പുളി ചിലമ്പി പുളി തുടങ്ങിയ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ നന്നായി തന്നെ വളരുകയും കായഫലം നൽകുന്നതുമായ ചെടിയാണ് ഇത്. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്കാരത്തിൽ പടർന്നു വളരുകയും ചെയ്യുന്നു. ഈ സസ്യത്തിന്റെ കായ ആയ ഇരുമ്പാൻ പുളി ഭക്ഷണമായി ഉപയോഗിച്ചു വരാറുണ്ട്.

തെക്കൻ കേരളത്തിൽ മീൻ കറികളിൽ കുടംപുളിക്ക് പകരമായി ഈ പുളി ചേർക്കാറുണ്ട്. കൂടാതെ ഇത് ഉപ്പിലിടുന്നതും അച്ചാർ ഇടുന്നതും എല്ലാം കേരളത്തിൽ പലയിടങ്ങളിലും ചെയ്യാറുണ്ട്. അതുമാത്രമല്ല വസ്ത്രങ്ങളിൽ പിടിക്കുന്ന ഇരുമ്പിന്റെ കറകൾ ഇല്ലാതാക്കുന്നതിന് ഇരുമ്പൻപുളിയുടെ നീര് ഉപയോഗിച്ചുവരുന്നു ഇതിന്റെ കായ്കൾക്ക് പുളിരസമാണ് ഉള്ളത്. വിശ്വസിച്ചതിൽ ഔഷധഗുണം കൂടുതലായി ഉള്ളത് ഇതിന്റെ ഇലകൾക്കും കായ്കളുമാണ്.

തൊലിയുടെ പുറത്തുണ്ടാകുന്ന ചൊറിച്ചിൽ നീക്കം തടിപ്പ് വാദം മുണ്ടിനീര് വിഷജന്തുകളുടെ കടിമൂലം ഉണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് വളരെ ഫലപ്രദമായ ഒരു മരുന്നായി ഇതിന്റെ ഇലകൾ ഉപയോഗിച്ചുവരുന്നു. എവിടെയാണ് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് അവിടെ ഇതിന്റെ ഇല അരച്ച് കുഴമ്പ് രൂപത്തിൽ ആക്കി തേക്കാവുന്നതാണ്. കൂടാതെ വീട്ടിലുള്ള പിത്തളപാത്രങ്ങൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാറുണ്ട്.

കൂടാതെ രക്തസമ്മർദം കുറയ്ക്കുന്നതിനേയും ഈ പുളി കഴിക്കുന്നത് വളരെ നല്ലതാണെന്ന് പറയുന്നു. എന്നാൽ ഇതിന്റെ പുളി ഒരുപാട് കഴിക്കുന്നത് ശരീരത്തിന് വളരെ നല്ല കാര്യമല്ല. കാരണം ഇതിന്റെ മേലിൽ അടങ്ങിയിരിക്കുന്ന ഓക്സാലിക് ആസിഡ് വൃക്കയിൽ അടിഞ്ഞുകൂടുന്നതിന് ഇടയാകും. ഇത് വൃക്ക തകരാറിൽ ആകുന്നതിന് കാരണമാകുന്നു. കൂടാതെ ഇത് രക്തത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ് എന്നാൽ ഇത് കഴിക്കുന്നത് നിയന്ത്രണമായ അളവിൽ ആയിരിക്കണം എന്ന് മാത്രം. Video Credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *