ഈ ചെടിയുടെ പേര് പറയാമോ? ഈ ചെടി വീട്ടിൽ നിർബന്ധമായും വളർത്തേണ്ടതാണ്.

നിർബന്ധമായും വീട്ടിൽ വളർത്തേണ്ട ഔഷധ ചെടികളിൽ പ്രധാനപ്പെട്ട ഒന്നാണ് അയ്യപ്പന. എന്തുകൊണ്ടാണ് ഇത് നിർബന്ധമായും വീട്ടിൽ വളർത്തണം എന്ന് പറയുന്നത്. പെട്ടെന്ന് ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള ക്ഷീണമോ തളർച്ച വരുകയാണെങ്കിൽ ഇതിന്റെ രണ്ട് ഇല എടുത്ത് ചവച്ച് കഴിച്ചാൽ ക്ഷീണം മാറുന്നതായിരിക്കും. പലപ്പോഴും ഉണ്ടാകുന്ന ഒരു ശാരീരിക ബുദ്ധിമുട്ടായിരിക്കും നെഞ്ചരിച്ചിൽ. ഇത്തരം സമയങ്ങളിൽ ഇതിന്റെ രണ്ടില വീതം കഴിച്ചാൽ പെട്ടെന്ന് തന്നെ അതിന് ശമനം ഉണ്ടാകും.

അതുപോലെ തന്നെ പെട്ടെന്ന് ഉണങ്ങാത്ത മുറിവുകൾ ഉള്ളവരാണെങ്കിൽ ഇതിന്റെ ഇലയെടുത്ത് ചതച്ച് അത് പിഴിഞ്ഞ് അതിന്റെ നീര് മുറിവിൽ തേക്കുകയാണെങ്കിൽ എത്ര ഉണങ്ങാത്ത മുറിവുകൾ ആണെങ്കിലും ഉണങ്ങും. അതുപോലെ പൈൽസ് പോലുള്ള രോഗങ്ങൾക്കും വളരെ നല്ല ഒറ്റമൂലിയാണ് അയ്യപ്പന. ഇതിന്റെ ഇലകൾ പാലും കുറച്ച് ജീരകവും ചേർത്ത് കഴിക്കുകയാണ് ചെയ്യുന്നത്.

പഴുതാര തേള് ചിലന്തി തുടങ്ങിയ വിഷജന്തുക്കൾ കടിച്ചാൽ ആ ഭാഗത്ത് ഉണ്ടാകുന്ന നീറ്റലും തടിപ്പും ഇല്ലാതാക്കുന്നതിന് ഇതിന്റെ ഇലകളുടെ നീര് തേച്ചാൽ മതി. അതുപോലെ അൾസറിന്റെ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഇതിന്റെ ഇലകൾ കഴിക്കുന്നത് നല്ലതാണ് കൂടാതെ ശരീരത്തിന് പുറത്തുള്ള മുറിവുകൾ മാത്രമല്ല ശരീരത്തിന്റെ അകത്തുള്ള മുറിവുകൾ ഉണക്കുന്നതിനും ഉള്ള കഴിവ് ഇതിന്റെ ഇലകൾക്ക് ഉണ്ട്.

അതുപോലെ കഠിനമായ തലവേദന ഉണ്ടെങ്കിൽ ഇതിന്റെ ഇലകൾ അരച്ച് നെറ്റിയിൽ പുരട്ടുക. അതുപോലെ തന്നെ വായ്പുണ്ണ് ഉള്ളവരും ഇതിന്റെ ഇലകൾ രണ്ടെണ്ണം ചവച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. വളരെ പെട്ടെന്ന് തന്നെ ആശ്വാസം കിട്ടും. ഇത്രയും ഉപകാരമുള്ള ഈ ചെടി നിങ്ങളുടെ വീട്ടിൽ നട്ടുപിടിപ്പിക്കുക. Credit : common beebee

Leave a Reply

Your email address will not be published. Required fields are marked *