പുരാതന കാലം മുതലേ പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയായി ഉപയോഗിക്കുന്ന ഇലയാണ് ആര്യവേപ്പില. കേരളത്തിൽ സുലഭമായി തന്നെ ഒരു വലിയ വൃക്ഷമായി വളർന്നുവരുന്ന ഒന്നാണ് ആര്യവേപ്പില. രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അതുപോലെ അന്തരീക്ഷത്തിലെ ശുദ്ധ വായുവിനെ പ്രദാനം ചെയ്യുവാനും കഴിവുള്ള ഒന്നാണ് ആര്യവേപ്പില. ഇതിന്റെ ഇലകളിൽ തട്ടി വരുന്ന വായു ശ്വസിക്കുന്നത് തന്നെ ആരോഗ്യപ്രദമാണ്. ഇതിന്റെ ഇലകൾ വസ്ത്രങ്ങൾ മടക്കി വയ്ക്കുമ്പോൾ അതിനിടയിൽ വച്ചു കൊടുക്കുകയാണെങ്കിൽ പ്രാണികൾ വരുന്നത് ഇല്ലാതാക്കാം.
ഇത് മികച്ച അണുനാശിനിയും കീടനാശിനിയും കൂടിയാണ്. വീട്ടിൽ ധാന്യങ്ങൾ സൂക്ഷിച്ചു വയ്ക്കുമ്പോൾ ഏതാനും ആര്യവേപ്പിന്റെ ഇലകൾ കൂടി ഇട്ടു വയ്ക്കുകയാണെങ്കിൽ കുറെ നാൾ കേടു വരാതെ സൂക്ഷിക്കാം. ആര്യവേപ്പിന്റെ തൈലം കൈകാലുകളിൽ തേച്ച് തേക്കുകയോ അല്ലെങ്കിൽ വെള്ളം ചേർത്ത് വീടിന്റെ മുറികളിൽ എല്ലാം സ്പ്രേ ചെയ്യുകയോ ചെയ്താൽ കൊതുക് ശല്യത്തെ ഇല്ലാതാക്കാം. അതുപോലെ ആര്യവേപ്പിന്റെ ഇല ഉപയോഗിച്ച് പല്ല് തേക്കുകയാണെങ്കിൽ പല്ലിൽ ഉണ്ടാകുന്ന വ്രണങ്ങൾ ഇല്ലാതാക്കാൻ ശാശ്വത പരിഹാരമാണ്.
അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാവിധ അണുബാധയ്ക്കും നല്ലതാണ്. ഇത് ഒരു ആന്റിബയോട്ടിക് കൂടിയാണ്. ആര്യവേപ്പിന്റെ എണ്ണ ഉപയോഗിച്ചാൽ മുഖത്തും ത്വക്കിലും ഉണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കാം. സോറിയാസിസ്, തരപ്പൻ തുടങ്ങിയ രോഗങ്ങൾക്ക് ആര്യവേപ്പിന്റെ ഇല അരച്ച തേച്ചാൽ മതി. ആര്യവേപ്പിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ അണുബാധ ഇല്ലാതാക്കാൻ സാധിക്കും. ആര്യവേപ്പില സ്ഥിരമായി ഉപയോഗിച്ചാൽ രോഗാണുക്കളിൽ നിന്ന് രക്ഷ നേടാം.
ആയിരത്തിന്റെ എണ്ണ സന്ധിവേദന ഉള്ളവർക്ക് വളരെ നല്ലതാണ് ഇതൊരു വേദനസംഹാരിയായി ഉപയോഗിക്കാം. ഭക്ഷണത്തിനു ഉപയോഗിക്കുകയാണെങ്കിൽ രക്തസമ്മർദ്ദം മാനസിക സംഘർഷങ്ങൾ എന്നിവയില്ലാതാക്കും. അതുപോലെ തന്നെ ആര്യവേപ്പിന്റെ ഇല അരച്ച് തലയിൽ തേടുകയാണെങ്കിൽ അകാലനര, താരൻ, പേൻ മുടികൊഴിച്ചിൽ എന്നിവയ്ക്ക് പരിഹാരമാണ്. അതുപോലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ആര്യവേപ്പിന്റെ ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.