Health Malayalam Drink : നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഒരു ദിവസം പോയില്ല എങ്കിൽ അതിനെ മലബന്ധം എന്ന് പറയാൻ സാധിക്കില്ല ഒരു മൂന്നുദിവസം വരെ പോയില്ല എങ്കിൽ പിന്നീട് പോകുമ്പോൾ വളരെ കട്ടിയായി പോകുന്നു എങ്കിൽ അതിനെ മലബന്ധം ഉണ്ട് എന്ന് തന്നെ പറയാം. നമ്മൾ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെയുള്ളതാണ് നമ്മുടെ ശരീരത്തിലെ വേസ്റ്റ് പുറത്തേക്ക് പോവുക എന്നുള്ളത് അത് നമ്മുടെ ശരീരത്തിൽ പുറത്തുപോകാതെ കിടക്കുകയാണെങ്കിൽ ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാവുകയും ശരീരം തന്നെ വളരെ അസ്വസ്ഥത തോന്നുകയും ചെയ്യും.
ഇവിടെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ദിവസവും ഒരേ ടൈമിൽ പോയിക്കൊണ്ടിരുന്ന ആളുകളൊക്കെ പെട്ടെന്ന് ഒരു ദിവസം പോകാനുള്ള സാഹചര്യം ഉണ്ടാകാതെ വരുകയാണെങ്കിൽ പിന്നീട് ഒരു മലബന്ധം വരാനുള്ള സാധ്യതകൾ കൂടുതലാണ്. അമിതമായിട്ടുള്ള മാനസിക സമ്മർദ്ദം ഉള്ളവർക്കും ഇതുപോലെ സംഭവിക്കാറുണ്ട് അതുപോലെ ഭക്ഷണകാര്യങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോഴും സംഭവിക്കാറുണ്ട്.
കൂടുതൽ എണ്ണയുള്ള ഭക്ഷണങ്ങളും പുറത്തുനിന്ന് കഴിക്കുന്ന ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നവർക്കും മല ബന്ധം ഉണ്ടാകാറുണ്ട്. ശരിയായി ഉറക്കമില്ലാത്തവർക്കും ഉണ്ടാകാറുണ്ട് അതുപോലെ ഹോർമോൺ വ്യതിയാനങ്ങൾ ഉള്ളവർക്കും സംഭവിക്കാം. അതുപോലെ പ്രമേഹരോഗം തൈറോയിഡ് ഉള്ളവർക്കും കണ്ടുവരാറുണ്ട്. ആ മലബന്ധം ഉള്ളവർക്ക് പലതരത്തിലുള്ള കാരണങ്ങൾ ആയതുകൊണ്ട് തന്നെ യഥാർത്ഥ കാരണം കണ്ടുപിടിച്ച് അതിനെ ചികിത്സ നടത്തേണ്ടതാണ്.
അതുപോലെ തന്നെ നല്ലതുപോലെ വെള്ളം കുടിക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. നാരു അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. സാധാരണ മലബന്ധം എല്ലാം തന്നെ ഈ രണ്ടു കാര്യങ്ങൾ ചെയ്യുമ്പോൾ കുറയുന്നതാണ് ഭക്ഷണകാര്യങ്ങളിലും ശ്രദ്ധിച്ചാൽ മതി എന്നാൽ പിന്നെയും നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന്റെ ചികിത്സ നടത്തി മാറ്റേണ്ടതാണ്.