നമ്മുടെ ശരീരത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക ശരീരത്തിലെ എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നത് വൃക്കയുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ് അതുകൊണ്ടുതന്നെ ഇതിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ ഉണ്ടായാൽ അത് നമ്മുടെ മൊത്തം ശരീരത്തെയും ബാധിക്കുന്നതായിരിക്കും. പ്രായം കൂടുന്തോറും വൃക്കയുടെ പ്രവർത്തനം നശിച്ചുവരുന്ന കാര്യങ്ങളാണ് ഇന്നത്തെ കാലത്ത് നടന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ നമ്മുടെ വൃക്കയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് നമുക്ക് നേരത്തെ കൂട്ടി മനസ്സിലാക്കാൻ സാധിക്കും. ഒന്നാമത്തെ ലക്ഷണം അമിതമായി ക്ഷീണം. രണ്ടാമത്തെ ലക്ഷണം ഉറക്കമില്ലായ്മ രാത്രിയിൽ ശരിയായ രീതിയിൽ ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറങ്ങുമ്പോൾ ശ്വാസം കിട്ടാതെ നമ്മൾ എഴുന്നേറ്റു പോകുക തുടങ്ങിയവ, അടുത്ത ലക്ഷണം നമ്മുടെ ചർമ്മം വളരെയധികം ഡ്രൈ ആയി വരിക ചൊറിച്ചിൽ അനുഭവപ്പെടുക.
പ്രത്യേകിച്ച് അലർജി ഒന്നുമില്ലാതെ പെട്ടെന്ന് ഇതുപോലെ വരികയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്, നാലാമത്തെ ലക്ഷണം രാവിലെ ഉറങ്ങി എഴുന്നേറ്റതിനുശേഷം കണ്ണിന്റെ അടിവശം വീർത്ത് ഇരിക്കുക, അഞ്ചാമത്തെ ലക്ഷണം രാത്രിയിൽ ഇടയ്ക്ക് മൂത്രമൊഴിക്കാനുള്ള അവസ്ഥ ഉണ്ടാവുക, അടുത്ത ലക്ഷണം മൂത്രത്തിൽ പത ഉണ്ടാവുക. മൂത്രമൊഴിച്ചതിനുശേഷം ഫ്ലെഷ് ചെയ്ത് കഴിഞ്ഞിട്ടും പതയുടെ അംശങ്ങൾ കാണുന്നുണ്ടെങ്കിൽ അത് കിഡ്നിയുടെ തകരാറുമൂലം ആണ്.
അടുത്ത ലക്ഷണം വിശപ്പില്ലായ്മ, അടുത്ത ലക്ഷണം മൂത്രത്തിൽ നിറവ്യത്യാസം ഉണ്ടാവുക. നമ്മൾ എന്തെങ്കിലും തരത്തിലുള്ള മരുന്നുകളോ മറ്റോ കഴിക്കാതെ ഇരിക്കുന്ന അവസ്ഥകളിലും യാതൊരു കുഴപ്പമില്ലാതെ ഇരിക്കുന്ന അവസ്ഥയിലും മൂത്രത്തിന്റെ നിറം മാറി വരുന്നതായി കാണുന്നുണ്ടെങ്കിൽ അത് തകരാറു മൂലമാണ്. അടുത്ത ലക്ഷണം മസിൽ കോച്ചി പിടിക്കുക, അടുത്തത് വായനാറ്റം. ഇത്രയും ലക്ഷണങ്ങൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഒരു ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്. Credit : beauty life with sabeena