ഈ പഴത്തിന് നിങ്ങളുടെ നാട്ടിൽ പറയുന്ന പേര് എന്താണ്.. ഈ കുഞ്ഞൻ പഴത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ നിങ്ങളെ അതിശയിപ്പിക്കുന്നതിനും അപ്പുറമാണ്.. | Health Benefits Of Njaval Pazham

സാധാരണയായി കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ ഒരു പ്രത്യേക കാലയളവിൽ മാത്രം ധാരാളമായി ഉണ്ടാകുന്ന ഒരു പഴമാണ് ഞാവൽപ്പഴം. എന്നാൽ ഇത് ഉണ്ടാകുന്ന സമയത്ത് കുട്ടികളെല്ലാം ഇത് കഴിച്ച് നാവ് കറുപ്പിക്കുന്ന കുട്ടിക്കാലം എല്ലാവർക്കും ഉണ്ടാകും. എന്നാൽ ഈ കൊച്ചു പഴത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെപ്പറ്റി അറിഞ്ഞാൽ ഇനി നിങ്ങൾ ആരും ഞാവൽ പഴം കിട്ടിയാൽ വിട്ടുകളയില്ല.

ഞാവൽ പഴത്തിന്റെ ഇലയും കുരുവും പഴവും എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. പ്രമേഹ രോഗമുള്ളവർക്ക് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് ഞാവല്പഴം വളരെയധികം സഹായം ചെയ്യുന്നു. അതുപോലെ മൂത്ര തടസ്സമുള്ളവർക്ക് അത് മാറി മൂത്രം നന്നായി പോകുന്നതിന് ഞാവൽ പഴം പ്രയോജനകരമാണ്.

വയറുകടി വിളർച്ച എന്നിവയ്ക്ക് ഞാവൽ കഴിക്കുന്നത് വളരെ ഗുണം ചെയ്യുന്നു. അതുപോലെ വായിൽ ഉണ്ടാകുന്ന മുറിവുകൾ, പഴുപ്പുകൾ എന്നിവയ്ക്ക് ഞാവൽ പഴത്തിന്റെ തൊലി ഉപയോഗിച്ചു കൊണ്ടുള്ള കഷായം വളരെ ഗുണകരമാണെന്ന് ആയുർവേദത്തിൽ പറയുന്നു. ഞാവൽ പഴത്തിനകത്ത് ജീവകം എ, ജീവകം സി, പ്രോട്ടീൻ, കാൽസ്യം, ഫൈബർ, ഫോസ്ഫറസ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

അതുപോലെ വൈൻ ഉണ്ടാക്കുന്നതിനും ഞാവല്പഴം ഉപയോഗിക്കാറുണ്ട്. ഇനി ആരും ഞാവൽ പഴം കഴിച്ചാൽ ഉണ്ടാകുന്ന നാവിലും വായിലും ഉള്ള നിറമാറ്റം നോക്കി ആരും കഴിക്കാതിരിക്കരുത്. ഇത്രയേറെ ഗുണങ്ങൾ അടങ്ങിയ ഞാവൽ പഴം കിട്ടുമ്പോൾ തീർച്ചയായും കഴിക്കാൻ മറക്കരുത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *