ഇന്നത്തെ കാലത്ത് പലരും മുടി കറുപ്പിക്കുന്നവർ ആയിരിക്കും.സാധാരണ പ്രായമാകുമ്പോഴാണ് ആളുകൾക്ക് മുടി നരയ്ക്കുന്നത് എന്നാൽ ഇപ്പോൾ ചെറിയ പ്രായത്തിലുള്ളവർക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നു പലരും മുടി പഴയ കറുപ്പ് നിറത്തിലേക്ക് വരുന്നതിന് പലതരത്തിലുള്ള മാർഗങ്ങളും സ്വീകരിക്കാറുണ്ട് അതിൽ കൂടുതൽ ആളുകളും ചെയ്യുന്നത് മുടി കറുപ്പിക്കുക എന്നതാണ്. അതിനുവേണ്ടി ഇനി ഒരുപാട് പൈസ ചെലവാക്കി സാധനങ്ങൾ ഒന്നും വാങ്ങേണ്ട ആവശ്യമില്ല.
വീട്ടിൽ രണ്ട് ചിരട്ടയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ. അതിനായി ആദ്യം ചെയ്യേണ്ടത് രണ്ട് ചിരട്ട എടുത്ത് കത്തിച്ച് അതിന്റെ ചാരം എടുക്കുക ശേഷം അത് നന്നായി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ നീലയമരിയുടെ പൊടി ചേർക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ കാപ്പിപ്പൊടി ചേർത്ത് കൊടുക്കുക.
അതിനുശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ തേയില ഇട്ട് തിളപ്പിച്ച വെള്ളം അതിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് മിക്സ് ചെയ്യുക. ഇത് നിങ്ങൾ ചെയ്യേണ്ടത് ആദ്യം തലയിൽ ഹെന്ന ചെയ്തതിനുശേഷം തലമുടിയിൽ ഒട്ടുംതന്നെ എണ്ണമയമില്ല എന്ന് ഉറപ്പുവരുത്തി കഴിഞ്ഞതിനുശേഷം മാത്രം ഇത് തേച്ചുകൊടുക്കുക.
രണ്ട് മണിക്കൂർ നേരത്തേക്ക് തലമുടി കെട്ടിവയ്ക്കുക അതുകഴിഞ്ഞ് വെറുതെ വെള്ളത്തിൽ കഴുകി കളയുക നിങ്ങൾ തുടർച്ചയായി ഒരു മൂന്നു ദിവസമെങ്കിലും ഇതുപോലെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിന്റെ എഫക്ട് നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. എല്ലാവരും ചെയ്തു നോക്കൂ ഇത് വളരെയധികം ഉപകാരപ്രദമാണ്. Credit : Sheenas vlogs