സാധാരണയായി കേരളത്തിന്റെ നാട്ടുവഴികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് ചെറൂള. ഇത് ഒരു പാഴ്ചെടി അല്ല നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ഒറ്റമൂലിയാണ്. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റി അറിയാം . ദശപുഷ്പങ്ങളിൽ വരുന്ന ഒരു ഇനമാണ് ചെറൂള. ഇവ പുഷ്പങ്ങൾ ആണെങ്കിലും ഇതിന്റെ ഇലക്കാണ് കൂടുതൽ ഔഷധഗുണങ്ങൾ ഉള്ളത്.
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിനും വൃക്ക രോഗത്തിനും വളരെയധികം ഗുണകരമായ ഒരു ചെടിയാണ് ചെറൂള. രക്തസ്രാവം കൃമി ശല്യം മൂത്ര തടസ്സം എന്നീ അസുഖങ്ങൾക്കും ആയുർവേദത്തിൽ ഉള്ള ഒറ്റമൂലിയാണ് ചെറൂള. ചെറൂളയിട്ട് വെള്ളം തിളപ്പിച്ച് അതിൽ കുളിക്കുന്നത് ശരീരത്തിന്റെ വിവിധതരം വേദനകൾക്കും അതുപോലെ നടു വേദനക്കും വളരെ ഉപയോഗപ്രദമാണ്.
ചെറുളയുടെ ഇല ചേർത്ത് കഷായം വെച്ച് കഴിക്കുന്നത് വൃക്ക രോഗങ്ങൾ തടയുന്നതിനുള്ള ഒറ്റമൂലിയാണ്. ചെറൂളയുടെ ഇല പാലിലോ വെളിച്ചെണ്ണയിലോ ഇട്ട് കാച്ചി കഴിക്കുന്നത് മൂത്രക്കല്ല് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുപോലെ ചെറൂളയുടെ ഇല അരച്ച് തൈരും ചേർത്ത് കഴിക്കുന്നത് പ്രമേഹ രോഗത്തിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ചെറൂളയുടെ എല്ലാ നെയ്യിൽ ചേർത്ത് കാച്ചി കഴിക്കുകയാണെങ്കിൽ ഓർമ്മശക്തി വർധിപ്പിക്കുന്നു. കൃമി ശല്യം ഉള്ളവർ ചെറൂളയുടെ ഇല വെള്ളത്തിൽ തിളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. കർക്കടകക്കഞ്ഞിയിൽ മരുന്നായി ചേർക്കുന്ന ഇലകളിൽ പ്രധാനപ്പെട്ട ഒന്നാണ് ചെറൂള. ഇനിയെങ്കിലും ഇതിനെ വെറും പാഴ്ചെടിയായി കാണാതെ ആരോഗ്യപ്രദമായ ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.