Health Care Tip For Woman : നമ്മൾ ജനിച്ചു വീഴുന്നതോടെ പല ഘട്ടങ്ങളിലൂടെ ആണല്ലോ നമ്മുടെ വളർച്ച സാധ്യമാകുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് 50 വയസ്സിനു ശേഷം വാർദ്ധക്യം വരുന്നതോടെ പലതരത്തിലുള്ള മാറ്റങ്ങൾ അവരുടെ ശരീരത്തിൽ ഉണ്ടാകും. ഹോർമോൺ മാറ്റങ്ങൾ ഇതിൽ പ്രധാനമായും വരുന്നത്. 50 വയസ്സിനുശേഷം സ്ത്രീകളുടെ ആരോഗ്യം എങ്ങനെ നല്ല രീതിയിൽ കൊണ്ടുപോകാം എന്ന് നോക്കാം. ഈ സമയത്താണ് സ്ത്രീകൾക്ക് ആർത്തവ ചക്രം നിലച്ചു പോകുന്ന സമയം. ഈ സമയത്ത് സ്ത്രീകളുടെ ശരീരത്തിൽ അത്യാവശ്യം ആവശ്യമുള്ള ഈസ്ട്രജൻ എന്ന് പറയുന്ന ഹോർമോണിന്റെ ഉൽപാദനം കുറഞ്ഞു വരികയും ചെയ്യും.
50 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് പ്രധാനമായും വരുന്ന മാറ്റങ്ങളിൽ ഒന്ന് ഉറക്കമില്ലായ്മ, ചെറിയ കാര്യങ്ങൾക്കെല്ലാം തന്നെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ, ചിലപ്പോൾ ഡിപ്രഷൻ പോലെയുള്ള സ്റ്റേജുകളിലേക്ക് പോകും, മാനസിക ബുദ്ധിമുട്ടുകൾക്കൊപ്പം തന്നെ ശാരീരിക മാറ്റങ്ങളും സംഭവിക്കും. ഇവർക്ക് ഉയർന്ന രക്തസമ്മർദം പ്രമേഹരോഗം എന്നിവയെല്ലാം തന്നെ വന്നു തുടങ്ങും. 50 പൈസ കഴിഞ്ഞ സ്ത്രീകൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
അതുപോലെ ഫാറ്റി ലിവർ കിഡ്നി തകരാറുകൾ എന്നിവയും വരും. അതുകൊണ്ടുതന്നെ സ്ത്രീകൾ ചെയ്യേണ്ട ജീവിതത്തിൽ വരുത്തേണ്ട കുറച്ചു മാറ്റങ്ങൾ ഉണ്ട് കൃത്യമായ ഭക്ഷണക്രമം. എല്ലാ പോഷകങ്ങളും കൃത്യമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ ഒന്നും അളവിൽ കൂടാൻ പാടില്ല. ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക അരിഭക്ഷണങ്ങൾ കൂടുതലും ഒഴിവാക്കുക. അതുപോലെ കൃത്യമായി ദിവസവും വ്യായാമം ചെയ്യുക വ്യായാമം എന്ന് പറയുമ്പോൾ ഒരുപാട് കഠിനമായിട്ടുള്ള വ്യായാമമല്ല.
യോഗ പോലെയുള്ള മെഡിറ്റേഷൻ പോലെയുള്ള വ്യായാമങ്ങൾ ചെയ്യുക. ചെറിയ വ്യായാമങ്ങൾ ചെയ്യുക. അതുപോലെ ശരീരഭാരം കൃത്യമായ അളവിൽ മുന്നോട്ടു കൊണ്ടുപോവുക ഒരുപാട് ശരീരഭാരം ഉണ്ടാകാൻ ഉള്ള കാര്യങ്ങൾ ഒന്നും ചെയ്യാതിരിക്കുക. ഭക്ഷണക്രമത്തിലും ജീവനക്കാത്തിലും ഇതുപോലെ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ 50 വയസ്സിന് ശേഷം വരുന്ന പല അസുഖങ്ങളെയും തടയാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.