പല ആളുകളും നെഞ്ചിരിച്ചിൽ ഗ്യാസിന്റെയും പ്രശ്നങ്ങൾ എന്ന് പറഞ്ഞു വിട്ടുകളയുന്ന പല പ്രശ്നങ്ങളും ഹാർട്ടറ്റാക്കിലേക്ക് നയിക്കാറുണ്ട്. അതുകൊണ്ടുതന്നെ ശരീരം എന്തൊക്കെ ലക്ഷണങ്ങളിലൂടെയാണ് നമുക്ക് ഹാർട്ടറ്റാക്ക് ഉണ്ട് എന്ന് കാണിച്ചുതരുന്നത് എന്ന് നോക്കാം. പ്രമേഹമുള്ള ആളുകൾക്ക് ലക്ഷണങ്ങൾ പോലും കാണിക്കണം എന്നില്ല. ആദ്യത്തെ കാര്യം എന്തെങ്കിലും ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം നിങ്ങൾക്ക് നെഞ്ചിരിച്ചൽ ഗ്യാസിന്റെ ബുദ്ധിമുട്ടുകൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ സാധാരണ പോലെ വിട്ടുകളയാം.
എന്നാൽ ഈ ഭക്ഷണം കഴിച്ച് മുൻപ് നിങ്ങൾക്ക് ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ് അതില്ലെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. അതുപോലെ നെഞ്ചിൽ വേദന ഉണ്ടാകുന്ന സമയത്ത് നമ്മൾ നടക്കുമ്പോൾ വേദന കൂടി വരുന്നുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ വല്ലാതെ വിയർക്കുക ശ്വാസം മുട്ടുക ക്ഷീണം അനുഭവപ്പെടുക ഇതുപോലെയുള്ള ലക്ഷണങ്ങളും കൂടി വരികയാണെങ്കിൽ അത് ഹാർട്ടിന്റെ പ്രശ്നം കൊണ്ട് മാത്രമാണ്.
ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ അരമണിക്കൂറിൽ കൂടുതൽ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ് കാരണം ഒരു മണിക്കൂറിനുള്ളിൽ അതെല്ലാം തന്നെ മാറ്റി ഹാർട്ടിനെ പഴയ രീതിയിൽ ആക്കാൻ പറ്റുന്നതാണ്. ചിലർ ഗ്യാസിന്റെ പ്രശ്നമാണെന്ന് കരുതിയ മരുന്നുകൾ കഴിച്ചാൽ കുറച്ചു സമയത്തേക്ക് ആശ്വാസം ഉണ്ടാകും.
എന്നാൽ ഇതേ ലക്ഷണങ്ങൾ കുറച്ചു സമയം കഴിഞ്ഞ് വീണ്ടും കാണിക്കുകയാണെങ്കിൽ അത് ഹാർട്ടിന്റെ പ്രശ്നമാണെന്ന് തിരിച്ചറിയേണ്ടതാണ്. ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ് പാരമ്പര്യമായും ഇതുപോലെ വരാം അതുപോലെ പുകവലി ഉള്ള ആളുകൾക്കും വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുപോലെ പ്രമേഹം ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും വരാൻ സാധ്യത വളരെ കൂടുതലാണ്. കൃത്യമായി ലക്ഷണങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുക. Video credit : Baiju’ s vlogs