എത്ര പ്രായമായാലും നിങ്ങൾക്ക് നന്നായി എല്ലാം കേൾക്കണോ. എന്നാൽ ഈ കാര്യങ്ങൾ ശീലമാക്കു. | Health Care Eyer Tips

Health Care Eyer Tips : നമ്മുടെ ശരിയാണ് കേൾവിയുടെ അവയവം ചെവിയുടെ പലഭാഗങ്ങളിൽ പല കാരണങ്ങൾ കൊണ്ട് കേൾവിക്കുറവ് ഉണ്ടാകാറുണ്ട്. ഏറ്റവും കൂടുതൽ ചെവിയിൽ കേൾവിക്കുറവ് ഉണ്ടാകാനുള്ള കാരണം ചെവിയിലെ വാക്സ് ആണ്. ഈ വാക്സ് ചെവിയിൽ വേണ്ട ഒരു സാധനമാണ് . എന്നാൽ പലപ്പോഴും ചെവി വൃത്തിയാക്കുന്നതിന് വേണ്ടി ബഡ്സ് ഉപയോഗിക്കുന്ന സമയത്ത് ഈ വാക്സിനെ നമ്മൾ ഉള്ളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത് .

എങ്ങനെ സംഭവിക്കുമ്പോൾ ചെവിയിൽ വേദന ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് കേൾവി കുറവും സംഭവിക്കാം ചിലപ്പോൾ ഫംഗൽ ഇൻഫെക്ഷൻ വരെ ചെവിയിൽ സംഭവിച്ചേക്കാം. ദിവസവും ചെയ്യേണ്ടത് ചെവിയുടെ പുറം ഭാഗത്ത് കാണുന്ന വാക്സിനെ മാത്രം ഒരു ചെറിയ തുണികൊണ്ട് തുടച്ചു കളഞ്ഞാൽ മാത്രം മതി ഉള്ളിലെ വാക്സിന് എടുത്തു കളയാൻ ശ്രമിക്കേണ്ടതില്ല അധികമാകുന്ന സമയത്ത് മാത്രം ഒരു ഡോക്ടറെ കണ്ട് കൃത്യമായി ക്ലീൻ ചെയ്യുക.

അതുപോലെ ചെറിയയും ഒക്കെയും ബന്ധിപ്പിക്കുന്ന കുഴലുകളിൽ ഉണ്ടാകുന്ന തടസ്സങ്ങളും കേൾവിക്കുറവ് സംഭവിക്കാവുന്നതാണ് ഇത് കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. മറ്റൊരു കാരണമാണ് കർണ പടത്തിൽ ഉണ്ടാകുന്ന ചെറിയ ഹോളുകൾ. എന്നാൽ ഭാവിയിൽ കേൾവിയെ സംബന്ധിക്കുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.

പ്രധാനപ്പെട്ടത് നിരന്തരമായി ശക്തമായി ഉള്ള ശബ്ദങ്ങൾ കേൾക്കുന്നത് ഒഴിവാക്കുക. ഞരമ്പുകൾ തളർന്നു പോകാൻ ഇത് കാരണമാകുന്നതാണ് രണ്ടാമത്. പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ ശബ്ദങ്ങൾ വരുന്ന സാഹചര്യങ്ങളിലേക്ക് പോകാതിരിക്കുക പടക്കം പൊട്ടിക്കുന്നത് വലിയ ബോക്സുകളുടെ മുൻപിൽ പോയി നിൽക്കുന്നത് അതിലെ ശബ്ദങ്ങൾ കേൾക്കുന്നത് എല്ലാം കഴിയുന്നത് ഒഴിവാക്കുക. ഇതെല്ലാം തന്നെ പൊതുവായി കേൾവി ശക്തിയെ കുറക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *