Health care drink tip malayalam : വിളർച്ച എന്ന പ്രശ്നം നേരിടുന്ന ഒരുപാട് കുട്ടികളും അതുപോലെ മുതിർന്നവരും ഉണ്ട് ശരീരത്തിൽ ശരിയായി രീതിയിൽ രക്തം ഇല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും അതിലൊന്നാണ് വിളർച്ച. ഇത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെ മോശമായിട്ടാണ് ബാധിക്കാറുള്ളത്. ഇന്നിവിടെ പറയാൻ പോകുന്നത് ശരീരത്തിൽ രക്തമുണ്ടാകുന്നതിനും അതുപോലെ നിറം വയ്ക്കുന്നതിനുമായി ദിവസവും കുടിക്കാൻ പറ്റുന്ന ഒരു ഹെൽത്ത് ഡ്രിങ്കിനെ പറ്റിയാണ്.
ഈ ഹെൽത്ത് ഡ്രിങ്ക് നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതിനുവേണ്ടി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് വെള്ളമെടുക്കുക ചൂടാക്കുക. അതിലേക്ക് ഒരു പിടി കറുത്ത മുന്തിരി ചേർത്തു കൊടുക്കുക. ശേഷം വെള്ളത്തിന്റെ നിറമെല്ലാം തന്നെ മാറി വരുന്ന സമയമാകുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ കോലരക്ക് പൊടിച്ചത് ചേർത്ത് കൊടുക്കുക.
ഇത് എല്ലാ ആയുർവേദ കടകളിലും തന്നെ ലഭിക്കുന്ന ഒന്നാണ് പ്രധാനമായിട്ടും ഷുഗർ ഉള്ള ആളുകളാണ് ഇത് ഉപയോഗിക്കാറുള്ളത്. ഇത് ചേർക്കുമ്പോഴേക്കും വെള്ളത്തിന്റെ നിറമെല്ലാം മാറി വരുന്നത് കാണാം. അതിനുശേഷം നന്നായി തിളച്ചു വരുമ്പോൾ കുറച്ച് ചെമ്പരത്തി പൂവിന്റെ ഇതളുകൾ അതിലേക്ക് ഇട്ടു കൊടുക്കുക .
ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അത് കഴിഞ്ഞ് ഒരു പാത്രത്തിലേക്ക് നിങ്ങൾക്ക് ഈ വെള്ളം അരിച്ചു മാറ്റാവുന്നതാണ്. ഈ വെള്ളം നിങ്ങൾക്ക് ദിവസത്തിൽ ഏത് സമയത്ത് വേണമെങ്കിലും കുടിക്കാവുന്നതാണ് ദിവസവും കുടിക്കാൻ പറ്റുന്നത് വളരെ നല്ലതാണ് അല്ലെങ്കിൽ ആഴ്ചയിൽ ഒരു മൂന്നോ നാലോ പ്രാവശ്യം കുടിച്ചാലും മതി. ശരീരത്തെ രക്തം ഉണ്ടാകുന്നതിനും ചർമം നിറം വയ്ക്കുന്നതിനും എല്ലാം ഇത് വളരെ ഉപകാരപ്രദമാണ്.
One thought on “ശരീരത്തിൽ രക്തക്കുറവ് ഉണ്ടോ എങ്കിൽ ദിവസവും ഈ ഹെൽത്ത് ഡ്രിങ്ക് കുടിക്കൂ. രക്തമുണ്ടാകാൻ ഇത് മാത്രം മതി. | Health care drink tip malayalam”