കേരളത്തിന്റെ കാലാവസ്ഥയിൽ വളരെയധികം സുലഭമായി ഉണ്ടാകുന്ന ഒരു ചെടിയാണ് കരിനെച്ചി. പേര് പോലെ തന്നെ വളരെയധികം വെറൈറ്റികൾ ഈ ചെടി ഉണ്ട്. ഇലയുടെ അടിവശം വയലറ്റ് നിറം ഉള്ളവൻ കരിനെച്ചിയും വയലറ്റ് നിറം ഇല്ലാത്തവൻ വെള്ളാനച്ചിയുമാണ്. ഇതിന്റെ തൊലിയും പൂവും ഇലയും വേരുമെല്ലാം തന്നെ ഔഷധഗുണമുള്ളവയാണ്. മൂത്രക്കല്ലിനെ തിപ്പലിലും കരിനെച്ചിയുടെ വേരും അരച്ച് കരിക്കിൻ വെള്ളത്തിൽ രണ്ടുനേരം കഴിച്ചാൽ വളരെയധികം ആശ്വാസം ലഭിക്കും.
അതുപോലെ നട്ടെല്ലിനെ സംബന്ധമായ അസുഖങ്ങൾക്ക് ഇതിന്റെ ഇല പിഴിഞ്ഞെടുത്ത നീര് ആവണക്കെണ്ണയുമായി ചേർത്ത് വയറിളക്കം. വയറു സംബന്ധമായ അസുഖങ്ങൾക്ക് ഇതിന്റെ ഇല വെള്ളത്തിൽ തിളപ്പിച് ദിവസവും മൂന്ന് തവണ കഴിച്ചാൽ മതി. അതുപോലെ ശരീരത്തിലെ ജോയിന്റുകളിൽ ഉണ്ടാകുന്ന നീർക്കെട്ടിന് കരിയുടെ ഇല അരച്ച് തേച്ചാൽ മതി. അതുപോലെ ശരീരവേദന മാറാൻ ഇതിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക.
ഇതിന്റെ ഇല ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായം ആവണക്കെണ്ണ ചേർത്ത് കുടിച്ചാൽ നടുവേദനയ്ക്കും നീരിനും ആശ്വാസം ഉണ്ടാകും. മാത്രമല്ല കർഷകർ ഇതിന്റെ ഇല തിളപ്പിച്ച് ഉണ്ടാക്കുന്ന പാനീയം കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു കീടനാശിനി കൂടിയാണ് ഇതിന്റെ ഇല പുകക്കുന്നത് ഈച്ച കൊതുക് എന്നിവയുടെ ശല്യം ഇല്ലാതാക്കാൻ സഹായിക്കും..
കൂടാതെ അപസ്മാര രോഗികൾക്ക് ബോധക്ഷയം ഉണ്ടാകുമ്പോൾ ഇതിന്റെ ഇലയിൽ നിന്ന് ലഭിക്കുന്ന നീര് ഉപയോഗിച്ചാൽ അവർ ഉണരുന്നതാണ്. ഇതിന്റെ ഇല ചൂടാക്കി ഉളുക്കുന്ന ഭാഗത്ത് തേച്ചാൽ ഉളുക്കിയ വേദന വളരെ കുറഞ്ഞു കിട്ടും. തലവേദന ഉണ്ടാകുമ്പോൾ ഇതിന്റെ ഇല അരച്ച് നെറ്റിയിൽ പുരട്ടിയാൽ മതി. അതുപോലെ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിയും മുറിവ് എന്നിവയ്ക്ക് ഇതിന്റെ വെള്ളം തിളപ്പിച്ച് കഴുകിയാൽ എളുപ്പം ഉണങ്ങുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക. Credit : Easy Tips 4 U