ഈന്തപ്പഴം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. സാധാരണയായി ഈന്തപ്പഴം നാമ കഴിക്കാറുള്ളത് ശരീരത്തിൽ രക്തത്തിന്റെ അളവ് കൂട്ടുന്നതിന് വേണ്ടിയാണ്. എന്നാൽ അതുമാത്രമല്ല ഈന്തപ്പഴം മറ്റ് ആരോഗ്യ ഗുണങ്ങളും നൽകുന്നതാണ്. അവൻ എന്തൊക്കെയാണ് എന്ന് നോക്കാം. ഊർജത്തിന്റെ ഒരു കലവറയാണ് ഈന്തപ്പഴം അന്നജത്തിനു പുറമേ വിറ്റാമിനുകൾ ആന്റിഓക്സിഡന്റുകൾ തുടങ്ങിയ ധാരാളം ഈത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.
അതുപോലെ ഇത് വേഗത്തിൽ ദഹിക്കുന്നതിനാൽ ഇതിലെ പോഷകാംഷങ്ങൾ ശരീരത്തിന് എളുപ്പം ലഭ്യമാവുകയും ചെയ്യും. ഇതിലെ നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും. കൂടാതെ മലബന്ധം തടയുന്നു. ഈന്തപ്പഴം ഡ്രൈയായി കഴിക്കുന്നതിലും നല്ലത് തലേദിവസം വെള്ളത്തിൽ ഇട്ടുവെച്ച് രാവിലെ കഴിക്കുന്നതായിരിക്കും. അതുപോലെ എല്ലുകൾക്ക് കരുത്തേകാൻ വളരെ നല്ലതാണ്. ഈന്തപ്പഴം മിനറല്ലുകളാൽ സമ്പുഷ്ടമാണ്. ഇത് എല്ലുകളെ കരുത്തുറ്റതാക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന സെലീനിയം മാങ്കനീസ് കോപ്പർ തുടങ്ങിയവ എല്ലുകൾക്ക് ആരോഗ്യം നൽകുന്നു. അടുത്തത് അനീമിയയെ പ്രതിരോധിക്കുന്നു. ഉയർന്ന അളവിൽ അയൺ ഉള്ളതിനാൽ രക്ത കുറവുമൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നു. ഈന്തപ്പഴത്തെ മറ്റ് പഴങ്ങളിൽ നിന്ന് വ്യത്യസ്തമായി കണ്ടുവരുന്ന ഓർഗാനിക് സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് ഉണ്ടാകുന്ന അലർജികളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ ആമാശയ അർബുദം തടയുന്നതിന് ഇത് വളരെ നല്ലതാണ്.
വിറ്റാമിൻ ബി വിറ്റാമിൻ ബി 2 വിറ്റാമിൻ എ വൺ അതുപോലെ പലതരത്തിലുള്ള അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ആമാശയത്തിന്റെ ആരോഗ്യം കാക്കുന്നു. ഈത്തപ്പഴത്തിൽ പൊട്ടാസ്യം ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ എന്നാൽ സോഡിയം തീരെ കുറവുമാണ് അതിനാൽ നാഡികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം വളരെ നല്ലതാണ്. ഇതുമാത്രമല്ല ഈന്തപ്പഴത്തിന്റെ നിരവധി ആരോഗ്യഗുണങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : MALAYALAM TASTY WORLD