ബാല്യകാല ഓർമ്മകളെ ഉണർത്തുന്ന ഒന്നാണ് ഐനി മരം. ഈ മരത്തിൽ ഉണ്ടാകുന്ന ചക്ക തേടി പറമ്പുകളിൽ ഒരുപാട് നടന്നിട്ടുള്ള കുട്ടിക്കാലം എല്ലാവർക്കും ഉണ്ടായിരിക്കാം. ഇതിന്റെ ചക്കക്കുരു വറുത്തു കഴിച്ചതും ചക്കയുടെ പഴുത്ത മാംസം നിറഞ്ഞ ഭാഗം കഴിക്കുന്നതും എല്ലാം തന്നെ കുട്ടിക്കാല ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നതാണ്. എന്നാൽ ഇന്ന് നാട്ടിൽ പുറങ്ങളിൽ നിന്ന് അന്യമായി കൊണ്ടിരിക്കുന്ന സസ്യങ്ങളുടെ കൂട്ടത്തിൽ ഇതും പെടുന്നുണ്ട്. ഐനി ചക്ക ആഞ്ഞിലി ചക്ക എന്നീ പേരുകളിലാണ് ഇത് പൊത്തുവെ അറിയപ്പെടുന്നത് എങ്കിലും പല സ്ഥലങ്ങളിൽ ഈ കുഞ്ഞൻ ചക്ക പല പേരുകളിൽ അറിയപ്പെടുന്നു.
കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ഇത്. കേരളത്തിൽ ഏത് കാലാവസ്ഥയിലും കാണപ്പെടുന്ന ഈ വൃക്ഷം 40 മീറ്റർ ഓളം ഉയരവും രണ്ടര മീറ്ററോളം വണ്ണവും ഉണ്ടാകാറുണ്ട്. നല്ല മണ്ണാണ് ഇത് വളർന്നുവരുന്നതിനെ വളരെ അനുയോജ്യമായിട്ടുള്ളത് ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത് വേനൽ കാലങ്ങളിൽ സാധാരണ ചക്ക ഉണ്ടാകുന്ന സമയങ്ങൾ തന്നെയാണ് ഈ ചക്കയും ഉണ്ടാവുന്നത്.
ഇടവളർത്തുന്നതിന്റെ പ്രധാന ഉദ്ദേശം എന്ന് പറയുന്നത് ഇതിന്റെ മരത്തിനു വേണ്ടി തന്നെയാണ് പഴുത്ത് കഴിയുമ്പോൾ ഇതിന്റെ മുള്ളുകൾ ഉള്ള തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള ചക്കയുടെ ചുളകൾ പോലെയുള്ള ചെറിയ ചുളകൾ കാണാം. അതുപോലെ ഇതിന്റെ മരത്തിന്റെ മറ്റൊരു പ്രത്യേകത എത്രനാൾ വെള്ളത്തിൽ കിടന്നാലും അത് ചീഞ്ഞു പോകില്ല എന്നതാണ് അതുകൊണ്ടുതന്നെ കൂടുതലും ഇതിന്റെ മരം വള്ളം നിർമ്മിക്കുന്നതിനാണ് ഉപയോഗിച്ചു വരാറുള്ളത്.
അതുപോലെ തന്നെ ഇതിന്റെ ഫലങ്ങൾക്കു വർഷകാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടാറുണ്ട് ഇതിന്റെ വേര് വളരെ വ്യാപിച്ചു കിടക്കുന്നതിന് മണ്ണിൽ നിന്ന് വളരെയധികം മൂലകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു. ഇതിന്റെ ഒരു കുരു ഉണക്കി പൊടിച്ചു തേനുമായി ചേർത്ത് കഴിക്കുന്നത് ആസ്മയ്ക്ക് നല്ല ഔഷധമാണ് എന്നാൽ ദുഃഖകരം എന്ന് പറയട്ടെ വംശനാശ ഭീഷണി നേരിടുന്ന മരങ്ങളുടെ പട്ടികയിൽ ഒന്നാണ് ഇത്. Credit : Easy Tips 4 U