സൂക്ഷിക്കുക. ഈ ലക്ഷണങ്ങളോട് കൂടി വരുന്ന തലവേദന ഒരിക്കലും അവഗണിക്കരുത്.

തലവേദന എന്ന് പറയുന്നത് സർവസാധാരണമായി വരുന്ന ഒരു അസുഖമാണ് തലവേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. പനി വരുമ്പോഴോ അല്ലെങ്കിൽ പല്ലു വേദന ഉണ്ടാകുമ്പോഴും ചെവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തലവേദന ഉണ്ടാകുന്നു. ഇതുപോലെ സാധാരണ വരുന്നതല്ലാതെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ വരുന്ന തലവേദന ഒന്ന് മൈഗ്രേൻ

മറ്റൊന്ന് ടെൻഷൻ ഉണ്ടാകുമ്പോൾ മൈഗ്രേൻ തലവേദന ഒരു ഭാഗത്ത് നിന്ന് മറ്റു ഭാഗങ്ങളിലേക്ക് പോകുന്ന ഒന്നാണ്. വളരെയധികം അസ്വസ്ഥത ഉണ്ടാവുകയും ചിലപ്പോൾ ഛർദ്ദി ഉണ്ടാവുകയും വരെ ചെയ്യും. പോലെ വെളിച്ചം കാണുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് എല്ലാം ഭാഗമായി ഉണ്ടാക്കാം. എന്നാൽ ഇത് തുടക്കം തൊട്ട് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ പറ്റുന്ന ഒരു അവസ്ഥയാണ്

മറ്റൊന്നാണ് ടെൻഷൻ ഉണ്ടാകുന്നത് മൂലം ഉണ്ടാകുന്ന തലവേദന. തലയ്ക്ക് ചുറ്റുമായി വേദന അനുഭവപെടും. അതുപോലെ കുറച്ച് അധികം സമയത്തേക്ക് നീണ്ടുനിൽക്കുന്ന കഠിനമായ തലവേദനകളാണ് മറ്റൊന്ന് കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വരുന്ന അവസ്ഥ വരെ ഉണ്ടാകും. ഒരേ ദിവസം തന്നെ അഞ്ചോ ആറോ പ്രാവശ്യം തുടർച്ചയായി വന്നേക്കാം.

ഇതുപോലെ തുടർച്ചയായി വരുന്ന തലവേദനകൾ ഉണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറുടെ നിർദേശം തേടേണ്ടതാണ് ഏതെങ്കിലും രോഗങ്ങൾ വരാനുള്ളതിന്റെ ലക്ഷണങ്ങളായേക്കാം ഈ തലവേദനകൾ അപ്പോൾ അതിനു വേണ്ട സ്കാനിങ്ങുകളും അല്ലെങ്കിൽ ചികിത്സാരീതികളോ നടത്തി എന്താണെന്ന് കണ്ടുപിടിക്കുകയും കൃത്യമായ ചിലത് നടത്തുകയും ചെയ്യും. Credit : ആരോഗ്യം

Leave a Reply

Your email address will not be published. Required fields are marked *