പലരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് പേൻ ശല്യം. സ്കൂളിൽ പോകുന്ന കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. തലയോട്ടിയിലെ രോമങ്ങളിൽ പരാന്ന ഭോജികൾ ആയി ജീവിക്കുന്ന പ്രാണികളാണ് പേൻ. ആറു കാലുകൾ ഉള്ള ചെറിയ പ്രാണികളാണ് ഇവ. വൃത്തിഹീനമായ മുടിയും തലയോട്ടിയും മൂലമാണ് പേൻ ഉണ്ടാകുന്നത് എന്നതാണ് പലരുടെയും വിശ്വാസം.
എന്നാൽ അത് തികച്ചും തെറ്റാണ്, അവർ രക്തം കുടിക്കുകയും മിക്കവാറും എല്ലാവരെയും ബാധിക്കുകയും ചെയ്യുന്നു.ഇവ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വേഗത്തിൽ പകരുന്നു. ഇവ തലയിൽ കടുത്ത ചൊറിച്ചിൽ ഉണ്ടാക്കുന്നു ഇവ മൂലം ചർമ്മം പൊട്ടാനും അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. പേനുകളും ഈരുകളെയും അകറ്റുന്നതിന് വിപണിയിൽ പലതരത്തിലുള്ള ഷാമ്പുകളും ക്രീമുകളും ലോഷനുകളും മരുന്നുകളും എല്ലാം ലഭ്യമാണ്.
എന്നാൽ പ്രകൃതിദത്തമായ രീതിയിൽ ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ഇത് പൂർണ്ണമായും അകറ്റാവാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.ഇതിനായി കഴുകി വൃത്തിയാക്കിയ കുറച്ച് തുളസി ഇലകൾ എടുക്കുക, ഇവ നന്നായി ചതച്ച് നീരെടുക്കുക . ഒരു പാത്രത്തിൽ കുറച്ച് തൈര് എടുത്ത് അതിലേക്ക് ഈ തുളസി നീര് ഒഴിച്ചു കൊടുക്കുക.
ഇവ രണ്ടും നന്നായി കലർത്തി യോജിപ്പിച്ച് ഒരു ചെറുനാരങ്ങയുടെ പകുതി മുറിച്ച് അതിൻറെ നീര് കൂടി ഇതിലേക്ക് ചേർത്തു കൊടുക്കുക. കുളിക്കുന്നതിന് കുറച്ചു സമയം മുൻപ് ഇത് തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് പേൻ പൂർണ്ണമായും പോകാൻ സഹായിക്കും. പ്രകൃതിദത്തമായ ഈ രീതി മുടിയുടെ ആരോഗ്യത്തെയും സംരക്ഷിക്കാൻ സഹായിക്കുന്നതാണ് . കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.